നാസ പുറത്ത് വിട്ട ചിത്രം
ദില്ലി : രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ വായുഗുണനിലവാരം ദിനം പ്രതി മോശമാകുന്നത് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പോലും ഏറെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാണ, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിൽ വൈക്കോൽ ഉൾപ്പെടെയുള്ള കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് മൂലമുണ്ടാകുന്ന പുകയും വാഹനങ്ങളില്‍ നിന്നുണ്ടാകുന്ന മലിനീകരണവുമാണ് ദില്ലിയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത് . ഇന്ന് വായുഗുണനിവാര സൂചിക (aqi) 500-നോട് അടുത്തതോടെ ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയില്‍ ദില്ലിയും സ്ഥാനംനേടി. കേന്ദ്രവുമായി കൂടിയാലോചിച്ച് അയാൾ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളോട് കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് തടയിടാനാവശ്യമായ മാർഗങ്ങൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാൽ ദില്ലിയെ മാത്രമല്ല പുകപടലങ്ങളില്‍ മൂടിയിരിക്കുന്നതെന്ന് തെളിയിക്കുന്ന നാസയുടെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. പാകിസ്ഥാൻ മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെയുള്ള പ്രദേശത്തെ അന്തരീക്ഷത്തില്‍ ഹാനികരമായ പുകമഞ്ഞ് പടർന്നിരിക്കുന്നതായി വ്യക്തമാക്കുന്നതാണ് നാസയുടെ വേള്‍ഡ്‌വ്യൂ ഉപഗ്രഹം ഉപയോഗിച്ച് പകര്‍ത്തിയ ദൃശ്യങ്ങൾ. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് പ്രതീക്ഷിക്കുന്നതിലും വലിയ വിപത്താണ് ഉണ്ടാക്കുന്നതെന്നാണ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. മലിനീകരണത്തെ തുടര്‍ന്നുള്ള പ്രതിരോധ മാര്‍ഗങ്ങളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് ഡീസല്‍ ട്രക്കുകള്‍ക്കും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…