Wednesday, May 8, 2024
spot_img

ശ്വാസം മുട്ടുന്നത് ദില്ലി മാത്രമല്ല !പാകിസ്ഥാൻ മുതൽ ബംഗാൾ ഉൾക്കടൽവരെയും പുകമഞ്ഞ് ; ഉപഗ്രഹദൃശ്യം പുറത്തുവിട്ട് നാസ

ദില്ലി : രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ വായുഗുണനിലവാരം ദിനം പ്രതി മോശമാകുന്നത് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പോലും ഏറെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാണ, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിൽ വൈക്കോൽ ഉൾപ്പെടെയുള്ള കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് മൂലമുണ്ടാകുന്ന പുകയും വാഹനങ്ങളില്‍ നിന്നുണ്ടാകുന്ന മലിനീകരണവുമാണ് ദില്ലിയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത് . ഇന്ന് വായുഗുണനിവാര സൂചിക (aqi) 500-നോട് അടുത്തതോടെ ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയില്‍ ദില്ലിയും സ്ഥാനംനേടി. കേന്ദ്രവുമായി കൂടിയാലോചിച്ച് അയാൾ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളോട് കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് തടയിടാനാവശ്യമായ മാർഗങ്ങൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാൽ ദില്ലിയെ മാത്രമല്ല പുകപടലങ്ങളില്‍ മൂടിയിരിക്കുന്നതെന്ന് തെളിയിക്കുന്ന നാസയുടെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. പാകിസ്ഥാൻ മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെയുള്ള പ്രദേശത്തെ അന്തരീക്ഷത്തില്‍ ഹാനികരമായ പുകമഞ്ഞ് പടർന്നിരിക്കുന്നതായി വ്യക്തമാക്കുന്നതാണ് നാസയുടെ വേള്‍ഡ്‌വ്യൂ ഉപഗ്രഹം ഉപയോഗിച്ച് പകര്‍ത്തിയ ദൃശ്യങ്ങൾ. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് പ്രതീക്ഷിക്കുന്നതിലും വലിയ വിപത്താണ് ഉണ്ടാക്കുന്നതെന്നാണ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. മലിനീകരണത്തെ തുടര്‍ന്നുള്ള പ്രതിരോധ മാര്‍ഗങ്ങളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് ഡീസല്‍ ട്രക്കുകള്‍ക്കും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles