India

“‘ശിവശക്തി’ എന്ന പേര് നൽകിയത് മതേതരമല്ലെന്ന് കരുതുന്നത് കാഴ്ചപ്പാടിന്റെ പ്രശ്നം മാത്രം !” പ്രഥമ വിക്രം സാരാഭായ് വിജ്ഞാൻ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്

കാക്കനാട് : ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ -3 പേടകമിറങ്ങിയ സ്ഥലത്തിന് ‘ശിവശക്തി’ എന്ന പേര് നൽകിയത് മതേതരമല്ലെന്ന് കരുതുന്നത് കാഴ്ചപ്പാടിന്റെ പ്രശ്നം മാത്രമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് . വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ’വിക്രം സാരാഭായ് വിജ്ഞാൻ പുരസ്‌കാരം മുൻ ചീഫ് സെക്രട്ടറി വി.പി. ജോയിയിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെ ഉയർന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ചാന്ദ്രദൗത്യത്തെക്കുറിച്ചും ഇന്ത്യൻ ബഹിരാകാശ പദ്ധതികളെക്കുറിച്ചുമെല്ലാം അദ്ദേഹം വിവിധ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് വിശദീകരിച്ചുനൽകി. കാക്കനാട് വിക്രം സാരാഭായ് സയൻസ് സ്‌കൂളിൽ വിക്രം സാരാഭായി സയൻസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ശാസ്ത്ര കോൺക്ലേവായിരുന്നു വേദി. ബഹിരാകാശ അവശിഷ്ടങ്ങളുടെ പ്രശ്നങ്ങൾ, ഗഗൻയാൻ, വ്യോം മിത്ര, ഭൂമിക്ക് പുറത്തുള്ള ജീവന്റെ സാന്നിദ്ധ്യം തുടങ്ങിയവയെല്ലാം ലളിതമായ ആശയങ്ങളായി വിദ്യാർത്ഥികളുമായി സംവദിച്ചു.

ഗവേഷണതലത്തിലും സംഘാടക തലത്തിലും നേതൃതലത്തിലും നടത്തിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് എസ്. സോമനാഥിന് പുരസ്‌കാരം നൽകിയത്. രണ്ട് ലക്ഷം രൂപയും കീർത്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ചടങ്ങിൽ ഓൺലൈനായി മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. ജി. മാധവൻ നായർ അദ്ധ്യ ക്ഷത വഹിച്ചു. വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ സി.ഇ.ഒ. ഡോ. ഇന്ദിരാ രാജൻ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, അസോസിയേറ്റ് ഡയറക്ടർ സുചിത്ര ഷൈജിന്ത്, തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണി പിള്ള, മുൻ ബി.പി.സി.എൽ. ചെയർമാൻ നന്ദകുമാർ, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത സണ്ണി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Anandhu Ajitha

Recent Posts

ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ !അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം പ്രതിഷേധാർഹമെന്ന് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ

കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…

40 minutes ago

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ ! വീഡിയോ പ്രത്യക്ഷപ്പെട്ടത് ഇരുന്നൂറിലേറെ സൈറ്റുകളിലെന്ന് കണ്ടെത്തൽ ; പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി തുടരും

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…

45 minutes ago

തൃശ്ശൂരിൽ വാഹനാഭ്യാസത്തിനിടെ കാർ അപകടത്തിൽ പെട്ടു ! 14 കാരന് ദാരുണാന്ത്യം; കാർ ഡ്രൈവർ അറസ്റ്റിൽ

തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…

1 hour ago

ചൊവ്വയുടെ കാവൽക്കാരൻ നിശബ്ദനായി !!! മേവൻ പേടകവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായെന്ന് നാസ ! പേടകം നഷ്ടമാകുമോയെന്ന് ആശങ്ക

വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…

2 hours ago

ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധരെ വിടാതെ അജ്ഞാതൻ !! എൻസിപി നേതാവ് മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു മരിച്ചു

ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…

2 hours ago

കെട്ടിടം നിർമ്മിക്കാൻ ഇനി സിമന്റ് വേണ്ട !! നിർമ്മാണ മേഖലയിൽ പുതിയ പരിസ്ഥിതി വിപ്ലവം ;വമ്പൻ കണ്ടെത്തലുമായി ശാസ്ത്രലോകം

ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…

4 hours ago