എലത്തൂർ: കോഴിക്കോട് ഭീകരാക്രമണത്തിൽ പ്രതി ഷാരൂഖ് സെയ്ഫി വസ്ത്രം മാറിയത് എങ്ങനയാണെന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുകയാണ്.പ്രതിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയതായി സൂചനകൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.ആക്രമണ സമയത്ത് പ്രതി ധരിച്ചിരുന്നത് ചുവന്ന ഷർട്ട് ആണ്.എന്നാൽ കണ്ണൂരിൽ വന്നിറങ്ങുമ്പോൾ ഇയാളുടെ വസ്ത്രം വേറെയായിരുന്നു എന്നതാണ് അന്വേഷണസംഘം കണ്ടെത്തിയത്. ട്രെയിനിനകത്ത് വെച്ച് ഇയാൾ സ്വമേധയാ വസ്ത്രം മാറിയോ അതോ ആരെങ്കിലും കൊടുത്തതാണോ എന്ന് അറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. സംഭവ സ്ഥലത്തുനിന്ന് കിട്ടിയ ബാഗിന് സമീപം ചുവന്ന നിറത്തിലുള്ള ടീഷർട്ട് കണ്ടെടുത്തിരുന്നു. ഇത് ഇയാളുടേതാണോ എന്നറിയാനുള്ള പരിശോധന പുരോഗമിക്കുകയാണ്.
അതേസമയം പ്രതി ഷാരൂഖ് സെയ്‌ഫിയുടെ ജാമ്യാപേക്ഷ ഈ മാസം ഈ മാസം 18ന് പരിഗണിക്കും..ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സലിലെ ചീഫ് ഡിഫന്‍സ് കൗണ്‍സില്‍ അഡ്വ പീതാംബരനാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ മൂന്നാം ക്ലാസ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക.
കഴിഞ്ഞ ദിവസം ഷാരൂഖ് സെയ്ഫിയെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ച് പോലീസ് തെളിവെടുത്തിരുന്നു. തീവെപ്പു നടന്ന ബോഗിയിലെത്തിച്ചാണ് തെളിവെടുത്തത്. കോഴിക്കോടുനിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട് വൈകിട്ട് നാലോടെയാണ് കണ്ണൂര്‍ സംഘം റെയില്‍വേ സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് ഒരു മണിക്കൂറോളം ചെലവഴിച്ച് തെളിവെടുപ്പ് നടത്തി.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…