Saturday, September 19, 2026

കോഴിക്കോട് ഭീകരാക്രമണം;പ്രതി ഷാരൂഖ് സെയ്ഫി വസ്ത്രം മാറിയതെങ്ങനെയെന്ന ചോദ്യം ഇപ്പോഴും ബാക്കി,ട്രെയിനിനകത്ത് സഹായം കിട്ടിയതായി സംശയം

എലത്തൂർ: കോഴിക്കോട് ഭീകരാക്രമണത്തിൽ പ്രതി ഷാരൂഖ് സെയ്ഫി വസ്ത്രം മാറിയത് എങ്ങനയാണെന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുകയാണ്.പ്രതിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയതായി സൂചനകൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.ആക്രമണ സമയത്ത് പ്രതി ധരിച്ചിരുന്നത് ചുവന്ന ഷർട്ട് ആണ്.എന്നാൽ കണ്ണൂരിൽ വന്നിറങ്ങുമ്പോൾ ഇയാളുടെ വസ്ത്രം വേറെയായിരുന്നു എന്നതാണ് അന്വേഷണസംഘം കണ്ടെത്തിയത്. ട്രെയിനിനകത്ത് വെച്ച് ഇയാൾ സ്വമേധയാ വസ്ത്രം മാറിയോ അതോ ആരെങ്കിലും കൊടുത്തതാണോ എന്ന് അറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. സംഭവ സ്ഥലത്തുനിന്ന് കിട്ടിയ ബാഗിന് സമീപം ചുവന്ന നിറത്തിലുള്ള ടീഷർട്ട് കണ്ടെടുത്തിരുന്നു. ഇത് ഇയാളുടേതാണോ എന്നറിയാനുള്ള പരിശോധന പുരോഗമിക്കുകയാണ്.

അതേസമയം പ്രതി ഷാരൂഖ് സെയ്‌ഫിയുടെ ജാമ്യാപേക്ഷ ഈ മാസം ഈ മാസം 18ന് പരിഗണിക്കും..ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സലിലെ ചീഫ് ഡിഫന്‍സ് കൗണ്‍സില്‍ അഡ്വ പീതാംബരനാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ മൂന്നാം ക്ലാസ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക.
കഴിഞ്ഞ ദിവസം ഷാരൂഖ് സെയ്ഫിയെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ച് പോലീസ് തെളിവെടുത്തിരുന്നു. തീവെപ്പു നടന്ന ബോഗിയിലെത്തിച്ചാണ് തെളിവെടുത്തത്. കോഴിക്കോടുനിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട് വൈകിട്ട് നാലോടെയാണ് കണ്ണൂര്‍ സംഘം റെയില്‍വേ സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് ഒരു മണിക്കൂറോളം ചെലവഴിച്ച് തെളിവെടുപ്പ് നടത്തി.

Related Articles

Latest Articles