ബെഞ്ചമിൻ നെതന്യാഹു
ടെൽ അവീവ് : സമാധാനക്കരാർ നിലവിൽ വന്നതിന് ശേഷവും ഹമാസിനെതിരായ നിലപാടിൽ ഉറച്ചു നിന്ന് ഇസ്രയേൽ. ഹമാസിനെ പൂർണമായി തുടച്ചു നീക്കണമെന്നും ഒരിടത്തും ഹമാസ് അവശേഷിക്കാൻ അനുവദിക്കരുതെന്ന് പങ്കുവച്ച ഒരു വീഡിയോ സന്ദേശത്തിലൂടെ ഇസ്രയേൽ അഭിപ്രായപ്പെട്ടു. ഗാസയിൽ തങ്ങളെ എതിർത്തവരെ ഹമാസ് പരസ്യമായി കൂട്ടക്കൊല ചെയ്തുവെന്നും ഇസ്രായേൽ ആരോപിക്കുന്നു.
തടവിൽ മരിച്ച 28 ബന്ദികളിൽ 4 പേരുടെ മാത്രം മൃതദേഹമാണ് ഹമാസ് ഇതുവരെ കൈമാറിയത്. മറ്റുള്ളവരുടെ മൃതശരീരം വീണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്നാണ് ഹമാസ് പറയുന്നത്. ഇത് ചതിയെന്നാണ് ബന്ദികളുടെ കുടുംബങ്ങൾ പറയുന്നത്. ഹമാസ് പൂർണ്ണമായും നിരായുധരായാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആദ്യം മുതൽക്കേ നിലപാടെടുത്തിരുന്നു.
സമാധാനക്കാർ നിലവിൽ വന്നെങ്കിലും ഗാസയുടെ ഭരണച്ചുമതല ഇനി ആർക്കായിരിക്കും എന്നതും വലിയ ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്. തെരുവിൽ ആധിപത്യം സ്ഥാപിക്കാൻ ഹമാസ് പോലീസുകാർ സ്ഥാനം പിടിച്ചിട്ടുണ്ട്. ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം നല്ല തുടക്കമായി ലോകരാജ്യങ്ങൾ വിലയിരുത്തുന്നു എങ്കിലും ഭാവി എന്തെന്നതിൽ വ്യക്തതയില്ല.
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…