India

കൊന്ത പോലും പുറത്തു കാട്ടുവാൻ ഭയപ്പെട്ടിരുന്ന കാലമല്ല! കശ്മീരിലെ വിശുദ്ധവാര പ്രദക്ഷിണം ചർച്ചയാക്കി ക്രൈസ്തവ വിശ്വാസികൾ

ശ്രീനഗർ: കശ്മീരിന്റെ പ്രത്യേകപദവി കേന്ദ്രസർക്കാർ എടുത്തുകളഞ്ഞതോടെ ഇതാദ്യമായി ക്രൈസ്തവ വിശ്വാസികൾ കശ്മീരിന്റെ മണ്ണിൽ വിശുദ്ധവാര പ്രദക്ഷിണം നടത്തി. ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണത്തെ തുടർന്ന് അടച്ചു പൂട്ടേണ്ടി വന്ന ക്രിസ്ത്യൻ പള്ളികൾ കേന്ദ്രസർക്കാർ തന്നെയാണ് പുനർനിർമ്മിച്ച് വിശ്വാസികൾക്ക് കൈമാറിയത്. അതിനു പിന്നാലെയാണ് ഭീഷണികളും കല്ലേറുമില്ലാതെ വിശ്വാസികൾ വിശുദ്ധവാര പ്രദക്ഷിണം നടത്തിയത്.

കശ്മീരിൽ നടന്ന വിശുദ്ധവാര പ്രദക്ഷിണം സംബന്ധിച്ച് കാസയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആർട്ടിക്കിൾ 370 മടക്കി കൊണ്ടുവരാൻ ശ്രമിക്കുന്നവർ കണ്ണ് തുറന്ന് കാണുക എന്ന കുറിപ്പോടെ കാസയാണ് കശ്മീൽ നടന്ന വിശുദ്ധവാര പ്രദക്ഷിണത്തിന്റെ വീഡിയോ പങ്ക് വച്ചത് .

‘ ഹമാസ് അനുകൂലികൾക്ക് വിടുപണി ചെയ്യുന്നവർ കൺതുറന്നു കാണുക …….ഇത് ജമ്മു കാശ്മീരില തെരുവുകളിൽ ഇന്ന് നടന്ന വിശുദ്ധവാര പ്രദക്ഷിണം! ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണത്തെ തുടർന്ന് അടച്ചു പൂട്ടേണ്ടി വന്ന ക്രിസ്ത്യൻ പള്ളികൾ ! അതിർത്തി കടന്നുവന്ന ഭീകരവാദികളാൽ ബലാൽസംഗം ചെയ്യപ്പെട്ട കന്യാസ്ത്രീകളുടെ കോൺവെൻ്റുകൾ , കഴുത്തിൽ കിടക്കുന്ന കൊന്ത പോലും പുറത്തു കാട്ടുവാൻ ഭയപ്പെട്ടിരുന്ന വിശ്വാസികൾ …ഇതെല്ലാം കശ്മീരിൽ സംഭവിച്ചത് കോൺഗ്രസ് സർക്കാരുകളുടെ കാലത്തായിരുന്നു.

ഇന്നതെല്ലാം മാറിയിരിക്കുന്നു പള്ളികൾ കേന്ദ്രസർക്കാർ തന്നെ പുനർ നിർമ്മിച്ച് വേണ്ടപ്പെട്ടവർക്ക് കൈമാറിയിരിക്കുന്നു കോൺവെൻ്റുകൾ പ്രവർത്തനക്ഷമമായിരിക്കുന്നു …വിശ്വാസികൾ ഇതാ നിർഭയമായി ദുഃഖവെള്ളിയാഴ്ച ദിവസം പീഡാനുഭവ സ്മരണയിൽ തെരുവുകളിലൂടെ കുരിശിന്റെ വഴികൾ നടത്തുന്നു.

എല്ലാ മതങ്ങൾക്കും നിർഭയമായി പ്രവർത്തിക്കാവുന്ന ഭൂമിയിലെ സ്വർഗമായി മാറിയിരിക്കുന്ന കാശ്മീരിനെ വീണ്ടും പഴയ അവസ്ഥയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നവർക്ക് വിടുവേല ചെയ്യുന്നവർ ഇതൊക്കെയൊന്ന് കൺതുറന്ന് കാണുന്നത് നല്ലതായിരിക്കും’ എന്നാണ് കാസയുടെ ഫേസ്ബുക്ക് പോസ്റ്റ്.

anaswara baburaj

Recent Posts

മഹാ വികാസ് അഘാഡിയുടെ പ്രചാരണ റാലിയിൽ മുംബൈ സ്‌ഫോടനക്കേസ് പ്രതി ഇബ്രാഹിം മൂസ ; ദൃശ്യങ്ങൾ പുറത്ത്

മുംബൈ : മഹാ വികാസ് അഘാഡി സ്ഥാനാർത്ഥിയ്ക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി മുംബൈയിൽ ഭീകരാക്രമണം നടത്തിയ കേസിലെ പ്രതി. 1993 ൽ…

17 mins ago

തിരുവന്‍വണ്ടൂര്‍ ക്ഷേത്രത്തില്‍ അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം | തത്സമയക്കാഴ്ച തത്വമയിയില്‍

ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ മെയ് 11 ന് സമാരംഭം കുറിക്കുന്ന നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ…

23 mins ago

കാനഡയില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ഭീഷണി നേരിടുന്നു; തീവ്രവാദികള്‍ക്ക് കാനഡ അഭയം കൊടുക്കുന്നതായും വിദേശമന്ത്രാലയം

കാനഡയോട് ഇന്ത്യ സ്വരം കടുപ്പിക്കുന്നു. വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും കാനഡ രാഷ്ട്രീയ ഇടം നല്‍കുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു.…

40 mins ago

ഹയർ സെക്കൻഡറി ഫലം ! സർക്കാർ സ്‌കൂളുകളിൽ 100 ശതമാനം വിജയം നേടിയത് 7 സ്‌കൂളുകൾ മാത്രം ! അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : ഇക്കൊല്ലത്തെ ഹയർ സെക്കൻഡറി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ വമ്പൻ കുറവുണ്ടായ…

1 hour ago

ബംഗാളിൽ ബിജെപിയുടേത് അസാധാരണ മുന്നേറ്റം! തടുക്കാനാകാതെ മമത!

പോലീസ് ആവശ്യപ്പെട്ട സി സി ടി വി ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് നൽകി മമതയുടെ വായടപ്പിച്ച് ഗവർണർ

1 hour ago

ശിവകാശിയിലെ പടക്കനിർമ്മാണശാലയിൽ പൊട്ടിത്തെറി ! 5 സ്ത്രീകളുൾപ്പെടെ 8 പേർ മരിച്ചു

ശിവകാശിയിൽ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ടുപേർ മരിച്ചു. വിരുദന​ഗർ ജില്ലയിൽ ശിവകാശിക്ക് സമീപം സെങ്കമലപ്പട്ടിയിലെ സ്വകാര്യ പടക്കനിർമാണശാലയിലാണ് ഇന്ന് ഉച്ചയോടെ…

1 hour ago