International

ഹമാസിന്റെ നരനായാട്ടിന് ഇന്ന് ഒരു മാസം! ഒക്ടോബർ 07 ന് നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 1300 ലധികം നിരപരാധികൾ!!

കണ്ണിൽ ചോരയില്ലാത്ത ഹമാസിന്റെ നരനായാട്ടിന് ഇന്ന് ഒരു മാസം. ഒക്ടോബർ ഏഴിനായിരുന്നു ഹമാസ് ഭീകരവാദികൾ ഇസ്രായേലിലേക്ക് അതിക്രമിച്ച് കയറി ആക്രമണം അഴിച്ചുവിട്ടത്. പിന്നാലെയാണ് യുദ്ധം ആരംഭിച്ചത്. ഇസ്രായേലിന്റെ തിരിച്ചടിയില്‍ ഗാസ തകര്‍ന്നടിഞ്ഞു. 1300 ലധികം നിരപരാധികളാണ് ഇതുവരെ കൊല്ലപ്പെട്ടത്.

അയ്യായിരത്തോളം റോക്കറ്റുകളാണ് ഇസ്രായേലിലെ ജനവാസമേഖലയിൽ വന്നു പതിച്ചത്. 250 ലധികം ഇസ്രായേലികളെ ബന്ദികളാക്കി ഗാസയിലേക്ക് കടത്തി. ഒരു പതിറ്റാണ്ടിനിടെ ഹമാസ് നടത്തിയ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു അത്. തുടർന്ന് ഹമാസുമായി ഇസ്രായേൽ യുദ്ധം ആരംഭിച്ചതോടെ അമേരിക്കയും ബ്രിട്ടണും ഫ്രാൻസുമെല്ലാം സമാധാന നീക്കങ്ങൾക്കായി പരിശ്രമിക്കുകയാണ്. വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് അറബ് രാഷ്‌ട്രങ്ങൾ ഉൾപ്പടെ ആവശ്യപ്പെടുന്നുണ്ടെങ്കിലും ബന്ദികളെ മോചിപ്പിക്കാതെ സാധ്യമല്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്.

യുദ്ധം തുടങ്ങിയത് ഹമാസാണെങ്കിലും അവസാനിപ്പിക്കുന്നത് ഇസ്രായേലായിരിക്കുമെന്നാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനം. ഓപ്പറേഷൻ അയേൺ സ്വേഡ് എന്ന പേരിലായിരുന്നു തിരിച്ചടി. ഇതിനിടെ ഗാസയിലെ നിരവധി ഹമാസ് കേന്ദ്രങ്ങൾ ഇസ്രായേൽ തകർത്തു. കഴിഞ്ഞ ദിവസം മാത്രം 450ലധികം ഹമാസ് കേന്ദ്രങ്ങളാണ് ഐഡിഎഫ് വ്യോമാക്രമണത്തിലൂടെ നിലംപരിശാക്കിയത്. ഇവയിൽ ഹമാസിന്റെ നിരീക്ഷണ പോസ്റ്റുകളും പരിശീലന ക്യാമ്പുകളും ഉൾപ്പെടുന്നു. കൂടാതെ ഒക്ടോബർ ഏഴിന് നടന്ന ഭീകരാക്രമണം ഗൂഢാലോചന നടത്തിയ, സൂത്രധാരണം ചെയ്ത, നിരവധി ഭീകരരെയും ഐഡിഎഫ് വകവരുത്തി. ഞായറാഴ്ച നടന്ന ഐഡിഎഫ് ആക്രമണത്തിൽ സെൻട്രൽ ക്യാമ്പ് ബ്രിഗേഡിന്റെ കമാൻഡർമാരിൽ ഒരാളായ വെയ്ൽ അസീഫയെയും ഐഡിഎഫ് വധിച്ചു.

anaswara baburaj

Recent Posts

തീവ്രവാദി ആക്രമണങ്ങൾ ആവർത്തിച്ചതോടെ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിൽ; അമർനാഥ് തീർത്ഥാടനം സുഗമമാക്കാൻ നടപടികൾ; പ്രധാനമന്ത്രിയും കശ്മീർ സന്ദർശിക്കാൻ സാധ്യത !

ദില്ലി: തീവ്രവാദി ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിൽ. സുരക്ഷാ സാഹചര്യങ്ങളുടെ അവലോകന യോഗം…

19 mins ago

പാകിസ്ഥാനിൽ 72കാരന് 12കാരിയെ വിവാഹം ചെയ്ത് കൊടുക്കാൻ ശ്രമം; രക്ഷകരായി പോലീസ്, പിതാവിനെതിരെ കേസെടുത്തു

ലഹോർ: പാകിസ്ഥാനിൽ 12കാരിയെ 72കാരന് വിവാഹം ചെയ്ത് കൊടുക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചാർസഡ്ഡാ നഗരത്തിലാണ്…

23 mins ago

പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യം! പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ; മകളുടെ പേരിലുള്ള അഴിമതി ആരോപണവും തിരിച്ചടിയായി!

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ രംഗത്ത്. ലോക്സഭാ തെര‍ഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ…

54 mins ago

ഇത് പുതു ചരിത്രം ! വിദേശ കറൻസിയിലും സ്വർണ്ണ ശേഖരത്തിലും വർദ്ധനവ് |INDIA|

ഇത് പുതു ചരിത്രം ! വിദേശ കറൻസിയിലും സ്വർണ്ണ ശേഖരത്തിലും വർദ്ധനവ് |INDIA|

57 mins ago

അമേരിക്കയിൽ കുട്ടികളുടെ വാട്ടർപാർക്കിൽ വെടിവയ്പ്പ്; എട്ടുവയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

വാഷിങ്ടൺ: യു എസിൽ കുട്ടികളുടെ വാട്ടർപാർക്കിൽ നടന്ന വെടിവയ്‌പ്പിൽ എട്ടുവയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. റോച്ചസ്റ്റർ ഹിൽസിലെ…

2 hours ago

സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; തോൽവി വിലയിരുത്തും, യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും പങ്കെടുക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവി വിലയിരുത്താനും തിരുത്തൽ നടപടി ചർച്ച ചെയ്യാനുമായി സിപിഎമ്മിന്റെ 5 ദിവസം നീളുന്ന സംസ്ഥാനതല…

2 hours ago