ദില്ലി: ഭാരതത്തിന്റെ ഐക്യത്തെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് ഉറപ്പാക്കുകയാണ് പരമപ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഗുജറാത്തിലെ കച്ചില്‍ നടക്കുന്ന ഗുരുപുരാബ് ഓൺലൈൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. എല്ലാ വര്‍ഷവും ഡിസംബര്‍ 23 മുതല്‍ 25 വരെയാണ് ഗുജറാത്തിലെ സിഖ് വിഭാഗം ഗുരുപുരാബ് ആഘോഷിക്കുന്നത്
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും രാഷ്ട്രനിര്‍മാണത്തിനും സിഖ് വംശജരുടെ സംഭാവന മഹത്തരമാണെന്നും സിഖ് ആചാര്യര്‍ രാജ്യത്തിന്റെ പാരമ്പര്യം, സംസ്‌കാരം എന്നിവ നിലനിര്‍ത്തുന്നതിനും രാഷ്ട്രത്തിന്റെ ഐക്യം നിലനിര്‍ത്തുന്നതിനും അഹോരാത്രം പ്രവര്‍ത്തിച്ചുവെന്നും മോദി പറഞ്ഞു.
‘ഭീകരവാദത്തിനും മതത്തിന്റെ പേരിലുള്ള വിഭജനത്തിനും എതിരേ സിഖ് ആചാര്യന്‍മാര്‍ പഠിപ്പിച്ചു. ഐക്യത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടും പാഠങ്ങളും വിലമതിക്കാനാവാത്തതതാണ്. രാജ്യത്തിന്റെ വിവിധ കോണുകളിലുള്ളവർ സമഗ്ര വികസന നേട്ടങ്ങളെ എത്തിപ്പിടിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഇന്ന് രാജ്യത്തിന്റെ മന്ത്രം തന്നെ ഒരൊറ്റ ഭാരതം ശ്രേഷ്ഠ ഭാരതം എന്നായിക്കഴിഞ്ഞു’- മോദി പറഞ്ഞു.
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…
മൂക്കടപ്പ് നിസാരക്കാരനല്ല.. അത് ഒരു പക്ഷെ ഇതിന്റെ ലക്ഷണവുമാകാം..പിആർഎസ് ആശുപത്രിയിലെ കൺസൾട്ടന്റ് ഇഎൻടി സർജൻ ഡോ. ഗോവിന്ദ് മോഹൻദാസ് സംസാരിക്കുന്നു…
IFFK-യിൽ റസൂൽ പൂക്കൂട്ടിയുടെ ഉശിരൻ ചോദ്യം: "കേന്ദ്ര വിദേശനയത്തിനെതിർക്കുന്ന നിങ്ങൾ ഇന്ത്യക്കാരനാണോ?!" മാധ്യമങ്ങളെ തകർത്തെറിഞ്ഞ ഈ തീവ്രമായ സംഭാഷണം ദേശീയതയുടെ…
കൊച്ചി : അന്തരിച്ച നടൻ ശ്രീനിവാസന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിൽ തുടരുന്നു. അദ്ദേഹത്തെ അവസാന നോക്ക് കാണുവാൻ നൂറ്…
ഭാരതത്തിന്റെ ആന്തരിക ശത്രുക്കളെക്കുറിച്ചുള്ള ഈ വീഡിയോയിൽ, '0.5 ഫ്രണ്ട്' അഥവാ അർദ്ധ മുന്നണിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ ഐക്യത്തെ അപകടമാക്കുന്ന…
വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് പ്രചാരണം. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രക്ഷോഭകർ വളഞ്ഞു. ബംഗ്ലാദേശിൽ…