Monday, April 29, 2024
spot_img

‘ഭാരതത്തിന്റെ ഐക്യത്തെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് ഉറപ്പാക്കുകയാണ് പരമപ്രധാനം’ – പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: ഭാരതത്തിന്റെ ഐക്യത്തെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് ഉറപ്പാക്കുകയാണ് പരമപ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഗുജറാത്തിലെ കച്ചില്‍ നടക്കുന്ന ഗുരുപുരാബ് ഓൺലൈൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. എല്ലാ വര്‍ഷവും ഡിസംബര്‍ 23 മുതല്‍ 25 വരെയാണ് ഗുജറാത്തിലെ സിഖ് വിഭാഗം ഗുരുപുരാബ് ആഘോഷിക്കുന്നത്

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും രാഷ്ട്രനിര്‍മാണത്തിനും സിഖ് വംശജരുടെ സംഭാവന മഹത്തരമാണെന്നും സിഖ് ആചാര്യര്‍ രാജ്യത്തിന്റെ പാരമ്പര്യം, സംസ്‌കാരം എന്നിവ നിലനിര്‍ത്തുന്നതിനും രാഷ്ട്രത്തിന്റെ ഐക്യം നിലനിര്‍ത്തുന്നതിനും അഹോരാത്രം പ്രവര്‍ത്തിച്ചുവെന്നും മോദി പറഞ്ഞു.

‘ഭീകരവാദത്തിനും മതത്തിന്റെ പേരിലുള്ള വിഭജനത്തിനും എതിരേ സിഖ് ആചാര്യന്‍മാര്‍ പഠിപ്പിച്ചു. ഐക്യത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടും പാഠങ്ങളും വിലമതിക്കാനാവാത്തതതാണ്. രാജ്യത്തിന്റെ വിവിധ കോണുകളിലുള്ളവർ സമഗ്ര വികസന നേട്ടങ്ങളെ എത്തിപ്പിടിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഇന്ന് രാജ്യത്തിന്റെ മന്ത്രം തന്നെ ഒരൊറ്റ ഭാരതം ശ്രേഷ്ഠ ഭാരതം എന്നായിക്കഴിഞ്ഞു’- മോദി പറഞ്ഞു.

Related Articles

Latest Articles