മോഹൻലാൽ
ചാനൽ മൈക്ക് കണ്ണിൽ തട്ടിയ സംഭവത്തിൽ കാരണക്കാരനായ മാദ്ധ്യമ പ്രവർത്തകനെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് നടൻ മോഹൻലാൽ. മാദ്ധ്യമപ്രവർത്തകനെ കുറ്റപ്പെടുത്തുന്ന വിമർശനങ്ങൾ സോഷ്യൽ മീഡിയയിലടക്കം ഉയരുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് മോഹൻലാൽ മാദ്ധ്യമ പ്രവർത്തകന്റെഫോൺ നമ്പർ കണ്ടെത്തി വിളിച്ചത്. മോഹൻലാലിന്റെ സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്റുമായ സനിൽകുമാറിന്റെ ഫോണിൽ നിന്നാണ് മാദ്ധ്യമപ്രവർത്തകനെ ബന്ധപ്പെട്ടത്. ആൾക്കൂട്ടത്തിനിടയില്‍ നിന്നപ്പോൾ ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് ഓർത്തില്ലെന്നും കയ്യിൽ നിന്നും മൈക്ക് പെട്ടന്നു വഴുതിപ്പോയതാണെന്നും ക്ഷമിക്കണമെന്നും മാദ്ധ്യമ പ്രവർത്തകൻ മോഹൻലാലിനോടു പറയുന്നുണ്ട്.
തനിക്കു യാതൊരു വിധ പ്രയാസമോ പ്രശ്നമോ ഇല്ലെന്നും പുരികത്ത് കൊള്ളാനുള്ളത് കണ്ണിൽ കൊണ്ടുവെന്ന് മോഹൻലാൽ മറുപടി പറഞ്ഞു. ഫോൺ വയ്ക്കാൻ നേരം ‘ഞാൻ നോക്കി വച്ചിട്ടുണ്ട് കേട്ടോ’ എന്ന ഡയലോഗ് തമാശയ്ക്ക് ആവർത്തിക്കുക കൂടി ചെയ്തു.
മോഹൻലാലിന്റെ ഫോൺ സംഭാഷണത്തിന്റെ പൂർണരൂപം:
‘‘ഹലോ, ഞാൻ ലാലാണ്. കഴിഞ്ഞ കാര്യമല്ലേ, അത് വിട്ടേക്ക്. കുഴപ്പമൊന്നുമില്ല. ഇനി എന്തായാലും ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. ഇത് എന്താണ് സംഭവം എന്നുവച്ചാൽ, അഞ്ചു മണിക്കോ ആറു മണിക്കോ ഒരു പോസ്റ്റ് ഇടണം എന്ന് പറയുന്നു, ഞാൻ ഇട്ടോളൂ എന്ന് പറയുന്നു. അത് കഴിഞ്ഞു ഞാനൊരു പരിപാടിക്കു കയറി. അതിനിടയിൽ ന്യൂസിൽ എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല. അറിയാത്ത ഒരു കാര്യം സംസാരിക്കാൻ കഴിയില്ലല്ലോ. അതാണ് ഞാൻ എനിക്കറിയില്ല, അറിഞ്ഞിട്ടു പറയാം എന്ന് പറഞ്ഞുകൊണ്ടിരുന്നത്. അറിഞ്ഞുകൂടാത്ത ഒരു കാര്യം സംസാരിക്കാൻ കഴിയില്ലല്ലോ. ന്യൂസിൽ എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല. എന്തായാലും ഇപ്പോൾ ‘പുരികത്ത് കൊള്ളാനുള്ളത് കണ്ണിൽ കൊണ്ടു’, കുഴപ്പമൊന്നുമില്ല. എന്ത് ചെയ്യാൻ പറ്റും, ചിലർക്ക് പറയാൻ ഒന്നും കിട്ടിയില്ല അപ്പോൾ നിങ്ങളെ പിടിച്ചിട്ടു, അത്രയേ ഉള്ളൂ. കുഴപ്പമില്ല ടേക്ക് കെയർ. ഞാൻ പക്ഷേ നോക്കി വച്ചിട്ടുണ്ട്, ഇട്സ് ഓക്കേ മോനേ, ടേക്ക് കെയർ.’’
ഇന്നലെ തിരുവനന്തപുരത്ത് വച്ചാണ് സംഭവം നടന്നത്. വ്യക്തിഗത ജിഎസ്ടി അടച്ചവരിൽ മുന്നിലെത്തിയതിനുള്ള പുരസ്കാരം സ്വീകരിക്കാനാണ് മോഹൻലാൽ ചടങ്ങിനെത്തിയത്. പരിപാടിക്കു ശേഷം മടങ്ങുന്നതിന് ഇടയിൽ വിസ്മയയുടെ സിനിമാപ്രവേശവുമായ ബന്ധപ്പെട്ട പ്രതികരണത്തിനായി മാധ്യമപ്രവർത്തകർ താരത്തെ സമീപിച്ചു. മാദ്ധ്യമപ്രവർത്തകരോടു സംസാരിച്ചു കാറിൽ കയറുന്നതിന് ഇടയിലാണ് ഒരു ചാനൽ മൈക്ക് താരത്തിന്റെ കണ്ണിൽ കൊണ്ടത്.
ഒന്നും പറയാനില്ലെന്നു പറഞ്ഞ് കാറിലേക്കു കയറുന്നതിനിടെ മൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടുകയായിരുന്നു. പെട്ടെന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടിയത്. ‘എന്താ മോനേ… ഇത് കണ്ണല്ലേ’ എന്ന് ചോദിച്ച മോഹൻലാൽ ‘നിന്നെ ഞാൻ നോക്കി വച്ചിട്ടുണ്ട്’ എന്ന് പറഞ്ഞാണ് കാറിലേക്ക് കയറിയത്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…