India

ദുരിതം പെയ്യുന്നു !ഉത്തരാഖണ്ഡിനെ നടുക്കി വീണ്ടും മേഘവിസ്ഫോടനം ; ധരാലിക്ക് അടുത്ത് സുഖിയിൽ മലമുകളിൽ നിന്ന് കല്ലും മണ്ണും ഇടിഞ്ഞിറങ്ങി

ഡെറാഡൂൺ : ഉത്തരാഖണ്ഡിനെ നടുക്കി വീണ്ടും മേഘവിസ്ഫോടനം ഉണ്ടായതായി റിപ്പോർട്ട്. നേരത്തെ മിന്നൽ പ്രളയം ഉണ്ടായ ധരാലിക്ക് അടുത്ത് സുഖി എന്ന സ്ഥലത്താണ് മേഘവിസ്ഫോടനം ഉണ്ടായത്. മലമുകളിൽ നിന്ന് കല്ലും മണ്ണും ഇടിഞ്ഞിറങ്ങി. ഇവിടം ജനവാസ മേഖലയല്ലാത്തതിനാൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് വിവരം.

മലമുകളിൽ നിന്ന് ഒലിച്ചിറങ്ങിയ കല്ലും മണ്ണും നദിയിൽ വന്ന് പതിച്ചതിനാൽ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പരിസര പ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് അധികൃതർ മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ട്.
ഉത്തരാഖണ്ഡിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ഉത്തരകാശിയിലെ ധരാലിയിലാണ് ആദ്യം മേഘവിസ്ഫോടനം ഉണ്ടായത്. തുടർന്ന് മിന്നൽ പ്രളയത്തിനാണ് ധരാലി പ്രദേശം സാക്ഷ്യം വഹിച്ചത്. നാല് പേരുടെ മരണം സ്ഥിരീകരിച്ചു. അറുപതിലധികം പേർ മണ്ണിനടിയിലായെന്നാണ് കരുതുന്നത്.

മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക മഴക്കെടുതിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തർപ്രദേശിൽ 13 ജില്ലകളിൽ വെള്ളപ്പൊക്കം ഉണ്ടായി. ഗംഗ, യമുനാ നദികൾ കരകവിഞ്ഞൊഴുകി. കനത്ത മഴയെ തുടർന്ന് ഹിമാചൽപ്രദേശിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇതുവരെ 184 പേരാണ് മഴക്കെടുതി മൂലം മരിച്ചത്. വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം 266 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. 1700 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്ത് ഉണ്ടായതായാണ് സർക്കാർ കണക്കുകൾ. നൈനിത്താൽ ഹൽദ്വാനി ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. അടുത്ത അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകിയത്.

Anandhu Ajitha

Recent Posts

അഫ്‌ഗാൻ ആരോഗ്യ മന്ത്രി മൗലവി നൂർ ജലാൽ ജലാലി ദില്ലിയിൽ; സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രാലയം

ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…

13 minutes ago

കൊൽക്കത്തയിൽ മെസിയുടെ പരിപാടി അലങ്കോലമായ സംഭവം ! പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു !

കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…

4 hours ago

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

5 hours ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

6 hours ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

6 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

6 hours ago