സ്‌കോട്ടലന്റിനെതിരെയുള്ള മത്സരത്തിനു ശേഷം ജഡേജയാണ് വാര്‍ത്ത സമ്മേളനത്തില്‍ കോഹ്ലിയ്ക്ക് പകരമെത്തിയത്. ഇപ്പോള്‍ ജഡേജ പറഞ്ഞ ഒരു മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാന്‍ ന്യൂസിലന്റിനോട് പരാജയപ്പെട്ടാല്‍ എന്ത് ചെയ്യും എന്നായിരുന്നു ജഡേജയോട് ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. ബാഗ് പാക്ക് ചെയ്തു വീട്ടില്‍ പോകും എന്നായിരുന്നു ജഡേജയുടെ തഗ് മറുപടി.
‘എപ്പോഴു ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ തന്നെയാണ് ഞങ്ങളുടെ ശ്രമം. നെറ്റ് റൺറേറ്റ് ഉയർത്താൻ വലിയ മാർജിനിലുള്ള വിജയങ്ങളാണ് നമുക്ക് ആവശ്യം. അതുകൊണ്ടുതന്നെ 100 ശതമാനം കഴിവും പുറത്തെടുത്ത് ജയിക്കാനാണ് ശ്രമം. ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും സന്തുഷ്ടരമാണ്. ഇനി ഒരു കളി കൂടിയുണ്ട്. ഈ പ്രകടനം തുടരാനാകുമെന്നാണ് പ്രതീക്ഷ. ഇങ്ങനെ കളിച്ചാൽ നമ്മളെ തോൽപ്പിക്കാൻ ആർക്കുമാകില്ല. ടി20യിൽ ഇങ്ങനെ കളിച്ചിട്ടു മാത്രമേ കാര്യമുള്ളൂ’ – ജഡേജ വ്യക്തമാക്കി.
അതേസമയം സ്‌കോട്ട്‌ലന്‍ഡിനെ എട്ട് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്‍ഡ് 17.4 ഓവറില്‍ 85 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 6.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും ഒരു വിക്കറ്റുമായി ആര്‍ അശ്വിനും ബൗളിങ്ങില്‍ തിളങ്ങി. ബാറ്റിങ്ങില്‍ കെ എല്‍ രാഹുല്‍ (19 പന്തില്‍ 50),രോഹിത് ശര്‍മ (16 പന്തില്‍ 30) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ അനായാസ ജയത്തിലേക്കെത്തിച്ചത്.
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…
തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജുവിന് കനത്ത തിരിച്ചടി. മാനദണ്ഡമനുസരിച്ച് എംഎൽഎ സ്ഥാനത്ത് നിന്ന് ആൻ്റണി…
തിരുവനന്തപുരം: ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻ്റണി രാജുവിന് മൂന്ന് തടവ്…
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നൽകി അതിജീവിതയുടെ ഭർത്താവും. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ്…
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന ഇടപെടലുകൾക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറയെ ബന്ദിയാക്കിയതടക്കം ഇപ്പോൾ ഡൊണാൾഡ്…
വെള്ളാപ്പള്ളിയെ കരിഓയിൽ ഒഴിക്കുന്നവർക്ക് പണവും പാരിതോഷികവും നൽകുമെന്ന് ആഹ്വനം. ജിഹാദി നേതാവിനെ വാരിയലക്കി ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ I…