ജയ്പൂര്‍ : കോവിഡ്19 പടരുന്ന പശ്ചാത്തലത്തില്‍ ആശ്വാസ വാര്‍ത്തയുമായി ജയ്പൂര്‍. ജയ്പൂര്‍ സവായ് മാന്‍സിങ് (എസ്എംഎസ്) ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ആന്റി വൈറല്‍, മലമ്പനി ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സയിലൂടെ 3 കോവിഡ് ബാധിതരെ സുഖപ്പെടുത്തി. ഇറ്റലിക്കാരായ ദമ്പതികളെയും ദുബായില്‍ നിന്നു തിരികെയെത്തിയ എണ്‍പത്തഞ്ചുകാരനെയുമാണ് ഇവര്‍ നൂതന ചികിത്സയിലൂടെ കോവിഡ് മുക്തരാക്കിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ചിനെ (ഐസിഎംആര്‍) വിവരങ്ങള്‍ ധരിപ്പിച്ചു കൊണ്ടായിരുന്നു നൂതന ചികിത്സ.
എച്ച്1എന്‍1 ചികിത്സയില്‍ മുന്നിട്ടു നില്‍ക്കുന്ന എസ്എംഎസ് മെഡിക്കല്‍ കോളജിലെ വിദഗ്ധസംഘം പുതിയ കൊറോണ വൈറസിനെ കുറിച്ച് പഠനം നടത്തുകയും സാര്‍സ്, മെര്‍സ് രോഗങ്ങളുമായി താരതമ്യപ്പെടുത്തുകയും ചെയ്താണ് ഔഷധങ്ങള്‍ നിശ്ചയിച്ചത്. വൈറസുകളുടെ പെരുക്കം തടയുന്ന ടാമിഫ്‌ലൂ, മലമ്പനിക്ക് പ്രതിവിധിയായി ഉപയോഗിക്കുന്ന ക്ലോറോക്വിന്‍ എന്നീ മരുന്നുകളാണ് ഉപയോഗിച്ചതെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുരേഷ് ഭണ്ഡാരി പറഞ്ഞു. കൂടാതെ നിലവിലുള്ള ചികിത്സാ മാനദണ്ഡപ്രകാരം ലക്ഷണങ്ങള്‍ കണ്ട് ചികിത്സ നല്‍കുന്ന രീതിയും ഒപ്പം ചെയ്തു.
വിദേശദമ്പതിമാരില്‍ ഭര്‍ത്താവിന് 69 വയസ്സും ഭാര്യയ്ക്ക് 50 വയസ്സുമായിരുന്നു. രണ്ടു പുരുഷന്മാരുടെയും പ്രായക്കൂടുതലും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും കുറച്ചു വെല്ലുവിളി ആയെങ്കിലും രോഗം കീഴടങ്ങുക തന്നെ ചെയ്തു. മൂന്നു പേരും രോഗവിമുക്തരായെങ്കിലും മുന്‍പേ ശ്വാസകോശ രോഗങ്ങളുണ്ടായിരുന്ന ഇറ്റലിക്കാരനും വൃക്കസംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്ന ഇന്ത്യക്കാരനും ചികിത്സയില്‍ തുടരുകയാണ്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…