ജയ്പൂർ : ജൽ ജീവൻ മിഷൻ കുംഭക്കോണ കേസിൽ രാജസ്ഥാനിലെ എട്ട് ഇടങ്ങളിൽ ഇഡി റെയ്ഡ്. രാജസ്ഥാനിലെ ജയ്പൂർ, ബൻസ്വര ജില്ലകളിലെ എട്ട് ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. രാജസ്ഥാൻ മുൻ മന്ത്രി മഹേഷ് ജോഷി, പിഎച്ച്ഇഡി ഉദ്യോഗസ്ഥർ, പ്രൈവറ്റ് സെക്രട്ടറിമാർ എന്നിവരുടെ വസതികളിലും ഓഫീസുകളിലുമാണ് ഇഡി റെയ്ഡ‍് നടക്കുന്നത്.
വ്യാജ സർട്ടിഫിക്കറ്റുകളും രേഖകളും ഉപയോഗിച്ച് അഴിമതി നടത്തിയെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി റെയ്ഡ് നടക്കുന്നത്.
കണക്കിൽപ്പെടാത്ത 39 ലക്ഷം രൂപ, സ്വത്ത് വിവരങ്ങൾ, ഡിജിറ്റൽ തെളിവുകൾ, മൊബൈലുകൾ എന്നിവ ഇഡി പരിശോധനയിൽ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ജൽ ജീവൻ മിഷൻ പദ്ധതിയുടെ ടെൻഡറുകൾ നേടിയെടുക്കുന്നതിൽ അഴിമതി നടത്തിയതായി ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൂടാതെ, കേന്ദ്ര സർക്കാർ പദ്ധതികളിൽ ക്രമക്കേട് നടത്തിയും അഴിമതി നടത്തിയുമാണ് ഉദ്യോഗസ്ഥർ സ്വത്തുക്കൾ സമ്പാദിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…