കെ സുരേന്ദ്രൻ
തിരുവനന്തപുരം : സമൂഹ മാദ്ധ്യമത്തിലൂടെ തലശ്ശേരി ആർച്ച് ബിഷപ്പിനെതിരെ വധഭീഷണി മുഴക്കിയ കെ.ടി. ജലീലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത് വന്നു. നേരത്തെ പാലാ ബിഷപ്പിനെതിരെ ഉണ്ടായ വധഭീഷണിക്ക് സമാനമായ സംഭവമാണ് തലശ്ശേരി ബിഷപ്പിനെതിരെയും ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
‘പോപ്പുലർഫ്രണ്ടിന്റെ ശബ്ദത്തിലാണ് ജലീൽ സംസാരിക്കുന്നത്. നേരത്തെ തീവ്രവാദ സംഘടനയിൽ പ്രവർത്തിച്ചിരുന്നയാളാണ് ജലീൽ. പോപ്പുലർ ഫ്രണ്ടിന്റെയും സിമിയുടേയും ആശയങ്ങൾ ഉൾക്കൊള്ളുന്ന മുൻ മന്ത്രിയുടെ വധഭീഷണിയെ ഗൗരവമായി കാണണം. കേന്ദ്രസർക്കാരിനെ പിന്തുണച്ചാൽ കഴുത്തിന് മീതെ തലയുണ്ടാകില്ലെന്നാണ് ജലീൽ ബിഷപ്പിനെ ഭീഷണിപ്പെടുത്തുന്നത്. ജലീലിന്റെ പ്രസ്താവന ഇടതുമുന്നണിയിലെ മറ്റ് പാർട്ടികൾ പിന്തുണയ്ക്കുന്നുണ്ടോയെന്ന് അവർ വ്യക്തമാക്കണം. ജോസ് കെ മാണി ബിഷപ്പിനെതിരായ വധഭീഷണിയെ കുറിച്ച് പ്രതികരിക്കുന്നില്ല. യുഡിഎഫ് എന്താണ് ഈ വിഷയത്തിൽ പ്രതികരിക്കാത്തത്’ – സുരേന്ദ്രൻ ചോദിച്ചു.
തിരുവനന്തപുരം ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ നടന്ന ആദായനികുതി റെയിഡിനെ കുറിച്ചുള്ള ചോദ്യമുയർന്നപ്പോൾ അഴിമതിക്കാരെ തുടച്ച് നീക്കുമെന്ന് ചെങ്കോട്ടയിൽ പതാക ഉയർത്തി പ്രധാനമന്ത്രി പറഞ്ഞിരുന്നുവെന്ന് മറുപടിയായി അദ്ദേഹം പറഞ്ഞു.
‘അഴിമതിക്കാരുടെ കള്ളപ്പണം പിടിച്ചെടുക്കാനുള്ള നടപടികൾ കേന്ദ്ര ഏജൻസികൾ എടുക്കും. അതിൽ കോൺഗ്രസെന്നോ സിപിഎമ്മെന്നോ ലീഗെന്നോ വ്യത്യാസമില്ല. അഴിമതി നടത്തി കോടികൾ സമ്പാദിച്ച് സുഖമായി കഴിയാമെന്ന് ആരും വിചാരിക്കേണ്ട. ഉപ്പുതിന്നവർ എല്ലാവരും വെള്ളം കുടിക്കും. എത്ര വലിയവരായാലും അഴിമതിക്കാർക്കെതിരെ മുഖം നോക്കാതെയുള്ള നടപടി കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും’ – കെ.സുരേന്ദ്രൻ പറഞ്ഞു.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…