Kerala

കൊല്ലത്ത് മാദ്ധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം;രണ്ട് പേർ അറസ്റ്റിൽ

കൊല്ലം:മാദ്ധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം.കൊല്ലത്തുണ്ടായ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്.മാതൃഭൂമി ദിനപ്പത്രത്തിന്റെ ലേഖകനെയും ഫോട്ടോഗ്രാഫറെയുമാണ് നാലംഗ സംഘം ആക്രമിച്ചത്.കൊല്ലം ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടർ അനിൽ മുകുന്നേരി, സ്റ്റാഫ് ഫോട്ടോഗ്രാഫർ സുധീർ മോഹൻ തുടങ്ങിയവർക്കാണ് പരിക്കേറ്റത്. മർദ്ദനത്തെ തുടർന്ന് ഇരുവരെയും കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാർത്തയുമായി ബന്ധപ്പെട്ട് പുറത്ത് പോയ ഇരുവരും തിരികെ മടങ്ങുന്നതിനിടെ പ്രദേശത്തെ ഒരു റോഡിന്റെ ചിത്രം പകർത്തിയിരുന്നു. ഈ റോഡിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന തട്ടുകടകളുടെ ചിത്രമാണ് സുധീർ പകർത്തിയത് എന്ന് സംശയിച്ചായിരുന്നു ഇവർക്ക് നേരെ ആക്രമണം നടത്തിയത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. അക്രമി സംഘത്തിലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

anaswara baburaj

Recent Posts

“മേയറും എംഎൽഎയും മോശമായി പെരുമാറി! ” – നടുറോഡിലെ തർക്കത്തിൽ തന്റെ ഭാഗം വിശദീകരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവർ

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും നടുറോഡിൽ കെഎസ്ആര്‍ടിസി ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട സംഭവത്തിൽ…

4 seconds ago

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് അണുബാധയേറ്റ യുവതി മരിച്ചു; ചികിത്സ പിഴവ് എന്ന് ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അണുബാധ ഉണ്ടായ യുവതി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ…

45 mins ago

90 കിലോ മയക്കുമരുന്നുമായി 14 പാകിസ്ഥാൻ പൗരന്മാർ ഗുജറാത്ത് തീരത്ത് പിടിയിൽ ! സംഘം വലയിലായത് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഗുജറാത്ത് ഭീകര വിരുദ്ധ സേനയും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ഗുജറാത്ത് ഭീകര വിരുദ്ധ സേനയും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ 90 കിലോയോളം മയക്കുമരുന്നുമായി…

1 hour ago

കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് !കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി

തിരുവനന്തപുരം : കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനു…

2 hours ago