India

ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം; അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ ഗ്രനേഡ് എറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം രൂക്ഷം. ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഷോപ്പിയാനിലെ അഗ് ലാർ സെയിൻപോറ ഏരിയയിലായിരുന്നു ആക്രമണം നടന്നത്.

സംഭവത്തിന് പിന്നാലെ പ്രദേശത്താകമാനം സൈന്യം വളഞ്ഞിരിക്കുകയാണ്. ഭീകരർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും കശ്മീർ പോലീസ് അറിയിച്ചു.

അതേസമയം മുമ്പ് അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. റിഷിപോരയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഭീകരരുമായുള്ള പോരാട്ടത്തിൽ മൂന്ന് സൈനികർക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ അടുത്തുളള ആശുപത്രിയിൽ ചികിത്സയിലാണ്. നാല് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കശ്മീർ സോൺ പോലീസ് അറിയിച്ചു.

Meera Hari

Share
Published by
Meera Hari

Recent Posts