Monday, November 16, 2026

മെഴ്‌സിഡെസ് കാറിനുള്ളിൽ 17-കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസ്; പ്രതികളിലൊരാളായ സദുദ്ദീൻ മാലിക് അറസ്റ്റിൽ; ബാക്കി പ്രതികൾക്കായി തിരച്ചിൽ ഊജ്ജിതമാക്കി പോലീസ്

ഹൈദരാബാദ്: മെഴ്‌സിഡെസ് കാറിനുള്ളിൽ 17-കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസിൽ ഒരാളെ അറസ്റ്റ് ചെയ്ത് പോലീസ്. സദുദ്ദീൻ മാലിക് എന്നയാളാണ് അറസ്റ്റിലായത്. കേസിൽ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞു. ഇതിൽ മൂന്ന് പ്രതികൾ പ്രായപൂർത്തിയാകാത്തവരാണെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. ഇവർ 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികളാണെന്നാണ് വിവരം.

മെയ് 28-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ മൊഴി പ്രകാരവും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് കുറ്റവാളികളെ തിരിച്ചറിഞ്ഞത്. പെൺകുട്ടിയുടെ അച്ഛനാണ് പോലീസിൽ പരാതി നൽകിയത്.

ഹൈദരാബാദിലെ ജൂബിലി ഹിൽസ് ഏരിയയിലാണ് ആക്രമണം നടന്നത്. ജൂബിലി ഹിൽസിലെ പബ്ബിൽ പാർട്ടിക്ക് പോയ പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവിടാമെന്ന് വാഗ്ദാനം നൽകി കാറിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു.

Related Articles

Latest Articles