ജമ്മുകാശ്മീര്‍ സംസ്ഥാനം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി കേന്ദ്രസര്‍ക്കാര്‍ പുനക്രമീകരിച്ചു. ഓഗസ്റ്റ് 5 നും 6നും ആയി പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ജമ്മുകാശ്മീര്‍ പുനസംഘടന ബില്ലിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ അര്‍ധരാത്രിയില്‍ പൂര്‍ത്തിയാക്കിയത്.
രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും യാഥാര്‍ത്ഥ്യമാക്കിയുള്ള നാല് വിജ്ഞാപനങ്ങള്‍ ആഭ്യന്തരമന്ത്രാലയം പ്രസിദ്ധീകരിച്ചു. പുതുതായി നിലവില്‍ വന്ന ലഡാക്കിന്റെ ലഫ്റ്റനന്റ് ഗവര്‍ണറായി രാധാകൃഷ്ണ മാധൂര്‍ സത്യപ്രതിജ്ഞ ചെയ്തു. ജമ്മുകാശ്മീരിന്റെ ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിതനായ ഗിരീഷ് ചന്ദ്രമുര്‍മ്മു ഉച്ചയ്ക്ക് ശ്രീനഗറില്‍ സത്യപ്രതിജ്ഞ ചെയ്തു.
ജമ്മുകശ്മീര്‍ ഇനി അങ്ങനെ ഒരു സംസ്ഥാനമില്ല. ജമ്മുകാശ്മീരെന്നും ലഡാക്കെന്നും പേരിലുള്ള രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം അനുസരിച്ച് നിലവില്‍ വന്നു. ആകെ നാല് ഉത്തരവുകളാണ് ഗസ്റ്റ് വിജ്ഞാപനത്തിലൂടെ ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചത്.
ഇതില്‍ ആദ്യത്തേത് ജമ്മുകാശ്മീരിന്റെ സംസ്ഥാനമെന്ന നിലയിലുള്ള അസ്ഥിത്വം പിന്‍ വലിയ്ക്കുന്നതാണ്. രണ്ടാമത്തെ വിജ്ഞാപനം നിലവിലുള്ള ജമ്മുകാശ്മീര്‍ ഹൈക്കോടതിയെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഹൈക്കോടതിയായി അധികാരപ്പെടുത്തുന്നു. ഇതനുസരിച്ച് ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ എല്ലാ ജഡ്ജിമാരും ഇന്ന് മുതല്‍ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുടെ വ്യവഹാര പരിഹാര ചുമതലയാകും നിര്‍വഹിക്കുക. ആഭ്യന്തര മന്ത്രാലയത്തിന്റെ മൂന്നാം വിജ്ഞാപനം സ്ഥിരം താമസക്കാര്‍ പരമ്പര്യ സംസ്ഥാന വിഷയങ്ങള്‍ തുടങ്ങിയ വിവക്ഷകള്‍ ജമ്മുകാശ്മീരിന് നഷ്ടമായി.
ഇതൊടെ ഇന്ത്യയിലെ മറ്റ് ഏതൊരു കേന്ദ്രഭരണ പ്രദേശത്തിനും ഉള്ള അധികാര അവകാശങ്ങളും സ്ഥാനവും മാത്രമേ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇനി മുതല്‍ അവകാശപ്പെടാനാകൂ. പൂര്‍ണ അര്‍ഥത്തില്‍ ജമ്മുകാശ്മീരിനെ ഇന്ത്യയോടു ചേര്‍ക്കുക, പ്രദേശത്തിന്റെ വികസനവും പുരോഗതിയും സാധ്യമാക്കുക തുടങ്ങിയവയാണ് നടപടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…