ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും ആക്രമണം നടത്തി ഭീകരര്‍. കുല്‍ഗാമില്‍ ബാങ്ക് ജീവനക്കാരനെ ഭീകരർ വെടിവച്ചുകൊന്നു. രാജസ്ഥാന്‍ സ്വദേശി വിജയ കുമാറാണ് മരിച്ചത്.
കശ്മീര്‍ താഴ്‌വരയില്‍ ഒരു വര്‍ഷത്തിനിടെ 16 ആസൂത്രിത കൊലപാതകങ്ങള്‍ ഇതുവരെ നടന്നതായാണ് പോലീസ് കണക്കുകള്‍. അധ്യാപകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഗ്രാമത്തലവന്മാര്‍ ഉള്‍പ്പടെയുള്ളവരാണ് കൊല്ലപ്പെട്ടത്. പ്രദേശവാസികള്‍ ഭീകരരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ ആയപ്പോള്‍ അവരെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞു.
മെയ് മാസം മാത്രമായി ഏഴു പേരെയാണ് ഭീകരർ അവരുടെ തോക്കിനിരയാക്കിയത്. ഈ വർഷം ആദ്യം മുതലുള്ള കണക്ക് പ്രകാരം മൂന്ന് സർപഞ്ചുമാർ ഉൾപ്പെടെയുളള പഞ്ചായത്ത് അംഗങ്ങൾ വെടിയേറ്റ് മരിച്ചിരുന്നു. ഏപ്രിൽ 4 ന്, കശ്മീരി പണ്ഡിറ്റായ ബാല് കൃഷ്ണനെ, ചൗതിഗാം ഷോപ്പിയാനിലെ വീടിന് സമീപത്ത് വെച്ച് തീവ്രവാദികൾ കൊലപ്പെടുത്തി.
പ്രധാനമന്ത്രി പുനരധിവാസ പാക്കേജിന് കീഴിൽ പ്രവർത്തിക്കുന്ന ജമ്മു കശ്മീർ റവന്യൂ വകുപ്പിലെ ഒരു കശ്മീരി പണ്ഡിറ്റ് ജീവനക്കാരനെ, ബുദ്ഗാമിലെ ചദൂരയിലുള്ള അദ്ദേഹത്തിന്റെ ഓഫീസിനുള്ളിൽ വെടിവെച്ച് കൊന്നു. ഇത് വ്യാപക പ്രതിഷേധത്തിന് കാരണമായി. മെയ് 25 ന് ഒരു കശ്മീരി ടിവി അഭിനേതാവിനെ അവളുടെ വീടിനുള്ളിൽവെച്ച് ഒന്നിലധികം തവണ വെടിവച്ചു കൊലപ്പെടുത്തി. ഇവരുടെ കൊലപാതകിയെ സുരക്ഷാ സേന വകവരുത്തി.
ചൊവ്വാഴ്ച, സാംബയിൽ നിന്നുള്ള ഒരു അദ്ധ്യാപികയായ രജ്‌നി ബാലയ്‌ക്ക് നേരെയും ഭീകരർ ആക്രമണം നടത്തി. കുൽഗാമിലെ സ്‌കൂളിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് ഭീകരർ ഇവരെ വെടിവെച്ച് കൊലപ്പെടുത്തിയത്. കുൽഗാം സ്വദേശിനിയായ രജ്‌നി ഹയർസെക്കന്ററി സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…