jaspreeth-singh-bhumra
മുംബൈ : ഒക്ടോബര് 16-ന് ഓസ്ട്രേലിയയില് ആരംഭിക്കുന്ന 2022 ടി20 ലോകകപ്പില് ജസ്പ്രീത് ബുംറ കളിക്കില്ല. ബിസിസിഐ ആണ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരിക്കുന്നത്. പുറംവേദനയെ തുടര്ന്നാണ് ബുംറയെ ലോകകപ്പില് നിന്നും ഒഴിവാക്കിയത്. ബുംറയ്ക്ക് പകരക്കാരനെ അധികം വൈകാതെ പ്രഖ്യാപിക്കുമെന്ന് ഇന്ത്യന് ക്രിക്കറ്റ് ബോര്ഡ് അറിയിച്ചു.
സെപ്തംബര്-ഒക്ടോബര് മാസങ്ങളില് ദക്ഷിണാഫ്രിക്കയ്ക്കെതിരായ 3 മത്സരങ്ങളുടെ പരമ്പരയില് നിന്ന് ബുംറയെ പുറംവേദനയെത്തുടര്ന്ന് ഒഴിവാക്കിയിരുന്നു. പ്രീമിയര് ഫാസ്റ്റ് ബൗളര് ജസ്പ്രീത് ബുംറ ലോകകപ്പില് കളിക്കാനുള്ള സാധ്യത പൂര്ണമായും തള്ളിക്കളയാന് നേരത്തെ പരിശീലകന് രാഹുല് ദ്രാവിഡോ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോ തയാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ബിസിസിഐയുടെ സ്ഥിരീകരണം എത്തിയിരിക്കുന്നത്.
ജൂലൈയില് ഇംഗ്ലണ്ടിനെതിരായ പരമ്പരക്കിടെ മുതുകിന് പരിക്കേറ്റ ബുംറ രണ്ട് മാസത്തെ വിശ്രമത്തിനുശേഷം ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലാണ് ഇന്ത്യന് ടീമില് തിരിച്ചെത്തിയത്. പരമ്പരയിലെ ആദ്യ മത്സരത്തില് കളിക്കാതിരുന്ന ബുംറ രണ്ടും മൂന്നും മത്സരങ്ങളില് കളിച്ചിരുന്നു. എന്നാല് ഇതിന് പിന്നാലെ വീണ്ടും പുറംവേദന അനുഭവപ്പെട്ട ബുംറയെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില് നിന്ന് ഒഴിവാക്കിയിരുന്നു.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…