തൃശൂർ: തൃശൂർ ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു. 100 ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചതായി ഡിഎംഒ അറിയിച്ചു. രോഗം പടരുന്ന സാഹചര്യത്തില്‍ പുറത്തു നിന്ന് വെള്ളം കുടിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം.
കുട്ടൻകുളങ്ങര, പൂങ്കുന്നം, തിരുവമ്പാടി ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത്. തിരുവമ്പാടി ക്ഷേത്രപരിസരത്തും മഞ്ഞപിത്തം പടരുന്നുണ്ട്. തൃശൂര്‍ നഗരസഭ പരിധിയിലെ കടകളില്‍ നിന്ന് വെള്ളം വാങ്ങി കുടിച്ചവരാണ് ഭൂരിഭാഗവും. ഒല്ലൂരിലെ വിവാഹ സത്കാരച്ചടങ്ങില്‍ ശീതളപാനീയം കുടിച്ചവർക്കും രോഗം ബാധിച്ചു.
രോഗം പടരുന്നത് തടയാൻ കര്‍ശന നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. വ്യക്തിശുചിത്വം പാലിക്കുകയും അസുഖം പടരാതിരിക്കാൻ മുൻ കരുതല്‍ സ്വീകരിക്കുകയും വേണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…