Friday, May 17, 2024
spot_img

തൃശൂരില്‍ മഞ്ഞപ്പിത്തം പടരുന്നു; 100 പേർക്ക് രോഗം സ്ഥിരീകരിച്ചു

തൃശൂർ: തൃശൂർ ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു. 100 ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചതായി ഡിഎംഒ അറിയിച്ചു. രോഗം പടരുന്ന സാഹചര്യത്തില്‍ പുറത്തു നിന്ന് വെള്ളം കുടിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം.

കുട്ടൻകുളങ്ങര, പൂങ്കുന്നം, തിരുവമ്പാടി ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത്. തിരുവമ്പാടി ക്ഷേത്രപരിസരത്തും മഞ്ഞപിത്തം പടരുന്നുണ്ട്. തൃശൂര്‍ നഗരസഭ പരിധിയിലെ കടകളില്‍ നിന്ന് വെള്ളം വാങ്ങി കുടിച്ചവരാണ് ഭൂരിഭാഗവും. ഒല്ലൂരിലെ വിവാഹ സത്കാരച്ചടങ്ങില്‍ ശീതളപാനീയം കുടിച്ചവർക്കും രോഗം ബാധിച്ചു.

രോഗം പടരുന്നത് തടയാൻ കര്‍ശന നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. വ്യക്തിശുചിത്വം പാലിക്കുകയും അസുഖം പടരാതിരിക്കാൻ മുൻ കരുതല്‍ സ്വീകരിക്കുകയും വേണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

Related Articles

Latest Articles