Jawan found dead in Bathinda army camp; The army has no connection with the shooting incident
അമൃത്സര്‍: പഞ്ചാബ് ബട്ടിന്‍ഡ സൈനിക ക്യാമ്പില്‍ ജവാൻ മരിച്ച നിലയില്‍. കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പുമായി സംഭവത്തിന് ബന്ധമില്ലെന്ന് സൈന്യം അറിയിച്ചു. അത്കൊണ്ട് തന്നെ ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ബട്ടിന്‍ഡ വെടിവെപ്പില്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ടു പേര്‍ക്കെതിരെ പഞ്ചാബ് പോലീസ് കേസെടുത്തിരുന്നു. മുഖം മൂടി ധരിച്ചെത്തിയവരാണ് വെടിയുതിര്‍ത്തതെന്നാണ് എഫ്‌ഐആര്‍ വ്യക്തമാക്കുന്നത്. വെളുത്ത കുര്‍ത്തയും പൈജാമയും ധരിച്ചാണ് സംഘം ക്യാമ്പിലെത്തിയത്. ആക്രമണത്തിന് ശേഷം ഇരുവരും വനമേഖലയിലേക്ക് ഓടിയൊളിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.
അക്രമത്തില്‍ ജവാന്‍മാരായ സാഗര്‍, കമലേഷ്, സന്തോഷ്, യോഗേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു ഇവര്‍. മുഖം മൂടി ധരിച്ചെത്തിയവരുടെ കൈയില്‍ തോക്കും മൂര്‍ച്ചയുള്ള ആയുധങ്ങളുമുണ്ടായിരുന്നു. വെടിയുതിര്‍ത്ത തോക്ക് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഫോറന്‍സിക് പരിശോധന നടത്തുനകയാണ്. സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ലെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സൈന്യം മുന്നറിയിപ്പ് നല്‍കി.
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…
ജമ്മു : ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസി (NIA) ആസ്ഥാനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ നിന്ന് ചൈനീസ് നിർമ്മിത…
ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്താൻ പ്രതികൾ ചന്ദ്രഗ്രഹണ ദിവസം തിരഞ്ഞെടുത്തതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്: #sabarimala…
അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും ശക്തമാകുന്നു. ജയ്ഷേ മുഹമ്മദ് തങ്ങളുടെ ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ പാകിസ്ഥാൻ പിന്തുണയുള്ള…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഏകദേശം ഒരു…
തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ പിൻഗാമിയായിട്ടാണ്…