BollyWood

പൊന്നിൽ സെൽവൻ; രാജരാജ ചോളനായി ജയം രവി; ചിത്രത്തിന്റെ ആദ്യഭാഗം സെപ്റ്റംബര്‍ 30ന് തീയേറ്ററുകളിൽ

ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ താരനിരയുമായിട്ടാണ് മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. വിക്രം, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, റഹ്‍മാന്‍, ജയറാം, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി എന്നിങ്ങനെ നീളുന്ന താരനിരയില്‍ പക്ഷേ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയം രവിയാണ്. വിക്രം, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ എന്നിവരുടെയൊക്കെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ജയം രവി അവതരിപ്പിക്കുന്ന നായകന്‍റെ പോസ്റ്ററും അവര്‍ അവതരിപ്പിച്ചിരിക്കുകയാണ്. അരുണ്‍മൊഴി വര്‍മ്മന്‍ എന്ന രാജരാജ ചോളന്‍ ഒന്നാമനാണ് ചിത്രത്തില്‍ ജയം രവിയുടെ കഥാപാത്രം. ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് ഇന്ന് വൈകിട്ട് ചെന്നൈയില്‍ നടക്കുന്നതിന് മുന്നോടിയായാണ് ചിത്രത്തിലെ നായകനെ അണിയറക്കാര്‍ ക്യാരക്റ്റര്‍ പോസ്റ്ററിലൂടെ പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത് .

കല്‍കി കൃഷ്‍ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് മണി രത്നവും കുമാരവേലും ചേർന്ന് തിരക്കഥയും ജയമോഹൻ സംഭാഷണവും ഒരുക്കുന്നു. എ ആർ റഹ്മാൻ ആണ് സംഗീതം. ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം എത്തുക. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്‍ രണ്ട് ഭാഗങ്ങളായാണ് പുറത്തെത്തുക. ആദ്യഭാഗം സെപ്റ്റംബര്‍ 30ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും

admin

Recent Posts

സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങി ; തൃശ്ശൂരിൽ ഗ്രൗണ്ടില്‍ കുഴിയെടുത്ത് കിടന്ന് പ്രതിഷേധം

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തുന്നതിൽ വൻ പ്രതിഷേധം. ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും…

37 mins ago

നയതന്ത്രത്തിലൂടെ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ച് കേന്ദ്ര സർക്കാർ! |india

നയതന്ത്രത്തിലൂടെ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ച് കേന്ദ്ര സർക്കാർ! |india

2 hours ago

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

5 hours ago

മേയർ-ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കാണാതായതിൽ കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പോലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി പോലീസ്. ബസിലെ സിസിടിവി…

5 hours ago

ഒരുപാട് സ്വപ്നങ്ങളുമായി എംബിബിഎസ് നേടിയവള്‍, അച്ഛന്റെയും അമ്മയുടെയും ഏക മകള്‍…തീരാനോവായി ഡോ.വന്ദന ദാസ്! കേരളത്തെ ഞെട്ടിച്ച ക്രൂരതയ്ക്ക് ഇന്ന് ഒരാണ്ട്

ഒരു വര്‍ഷത്തിനിപ്പുറവും മായാത്ത വേദനിപ്പിക്കുന്ന ഓര്‍മ്മയായി വന്ദന ദാസ്. ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട്…

5 hours ago

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

6 hours ago