Celebrity

ഗാര്‍ഗി മൂന്ന് വര്‍ഷത്തെ യാത്ര! ചെന്നൈയിൽ നടന്ന ഗാര്‍ഗി പ്രസ് മീറ്റില്‍ നിറകണ്ണുകളുമായി ഐശ്വര്യ ലക്ഷ്മി

സായ് പല്ലവിയുടെ ഏറ്റവും പുതിയ ചിത്രമായ ത്രിഭാഷാ ഗാര്‍ഗിയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ മലയാളം താരം ഐശ്വര്യ ലക്ഷ്മി കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ചിത്രത്തിന്റെ പ്രസ് മീറ്റില്‍ വികാരഭരിതമായി സംസാരിച്ചു. നിവിന്‍ പോളിയെ നായകനാക്കി റിച്ചി എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഗൗതം രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ, ഐശ്വര്യ തന്റെ പ്രസംഗത്തിലേക്ക് ഏകദേശം രണ്ട് മിനിറ്റ് വികാരഭരിതയായി മാറുകയായിരുന്നു. ഗാര്‍ഗി മൂന്ന് വര്‍ഷത്തെ യാത്രയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അവർ തുടങ്ങിയത്, എന്നാല്‍ സിനിമയെ കുറിച്ചും അത് തനിക്ക് എന്താണ് അര്‍ത്ഥമാക്കുന്നത് എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങളിലേക്ക് കടക്കുന്നതിനിടെയായിരുന്നു പെട്ടെന്ന് പൊട്ടി കരഞ്ഞത്.

തന്നെയും തന്റെ സിനിമയെയും ഐശ്വര്യ എങ്ങനെയാണ് സഹായിച്ചതെന്നും എന്തുകൊണ്ടാണ് അവര്‍ അതില്‍ വികാരാധീനയായതെന്നും ഗൗതം വിശദീകരിച്ചു, താന്‍ പ്രോജക്റ്റ് ആരംഭിച്ച ആദ്യ ദിവസം മുതല്‍ തന്നെ നടി തന്നോടൊപ്പമുണ്ടെന്ന് വെളിപ്പെടുത്തി. പ്രത്യക്ഷത്തില്‍, ഗാര്‍ഗിയുടെ നിര്‍മ്മാണത്തിനായി സംവിധായകന്‍ കടുത്ത ഫണ്ട് പ്രതിസന്ധി നേരിടുകയായിരുന്നു, മൂന്ന് സിനിമകള്‍ പൂര്‍ത്തിയാക്കി തന്റെ പ്രതിഫലം ലഭിച്ച ഐശ്വര്യ, മുഴുവന്‍ തുകയും തെന്നെ പിന്തുണയ്ക്കാന്‍ കൈമാറിയെന്നും സംവിധായകന്‍ പറഞ്ഞു.

അപ്പോഴേക്കും സമനില വീണ്ടെടുത്ത ഐശ്വര്യ സംസാരം പുനരാരംഭിച്ചു. ഗാര്‍ഗിയെ തനിക്ക് ഇഷ്ടമായത് അതിന്റെ മികച്ച ഉള്ളടക്കം മാത്രമല്ല, ഉള്‍പ്പെട്ടിരിക്കുന്ന ആളുകളും കാരണമാണെന്ന് അവര്‍ പറഞ്ഞു. “സായി പല്ലവി ഇല്ലെങ്കില്‍ ഗാര്‍ഗി ഗാര്‍ഗിയല്ല. ഒരു അഭിനേതാവെന്ന നിലയില്‍ ഞാന്‍ അവരെയാണ് നോക്കുന്നത്. മറ്റൊരു താരവും ഈ വേഷം ചെയ്യുന്നത് എനിക്ക് കാണാന്‍ കഴിയില്ല” എന്ന് പറഞ്ഞ് അവര്‍ സായ് പല്ലവിയെ പ്രശംസിക്കുകയും ചെയ്തു.

 

admin

Recent Posts

കോൺഗ്രസിന്റെ അടുത്ത പാക് പ്രേമം ഇതാ…

ഇന്ത്യയിലിരുന്ന് ഇന്ത്യവിരുദ്ധ പ്രസ്താവനകളുമായി കോൺഗ്രസ് നേതാവ് ; വാരിയലക്കി ബിജെപി

5 mins ago

ദില്ലി മദ്യനയ അഴിമതിക്കേസ് : കെജ്‌രിവാളിന് രക്ഷയില്ല ! അധിക കുറ്റപത്രവുമായി ഇ.ഡി

ദില്ലി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ അധിക കുറ്റപത്രവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കെജ്‌രിവാളിനെതിരെ 224 പേജുള്ള അധിക കുറ്റപത്രമാണ് ദില്ലി…

5 mins ago

ഇനി ആവർത്തിച്ച് പോകരുത് ! പോളിംഗ് ഡാറ്റയിൽ പൊരുത്തക്കേടുകളുണ്ടെന്ന് ആരോപിച്ച ഖാർഗെയ്ക്ക് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി : കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാ‍ർജുൻ ഖാർ​ഗെയ്‌ക്ക് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പോളിം​ഗ് ശതമാനം പുറത്തുവിട്ടതിൽ അപാകതകളുണ്ടെന്നും വോട്ടെടുപ്പിനെ…

45 mins ago

വികസനത്തിന്റെ കാര്യത്തിൽ മോദിയോട് മത്സരിക്കാൻ കോൺഗ്രസിന് കഴിയില്ല ; തെരഞ്ഞെടുപ്പ് കാലത്ത് നുണകളുടെ ഫാക്ടറി തുറന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന്റെ കാര്യത്തിൽ മോദിയോട് മത്സരിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് പാർട്ടിക്ക് തന്നെ…

57 mins ago

അഹമ്മദാബാദിലെ സ്‌കൂളുകൾക്ക് നേരെയുണ്ടായ ഭീകരാക്രമണ ഭീഷണി ; പിന്നിൽ പാകിസ്ഥാനെന്ന് കണ്ടെത്തൽ ; അന്വേഷണം ഊർജിതമാക്കാൻ ക്രൈംബ്രാഞ്ച്

അഹമ്മദാബാദിൽ സ്‌കൂളുകളിലേക്ക് ഭീകരാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നിൽ പാകിസ്ഥാനെന്ന് കണ്ടെത്തൽ. ഭീഷണി സന്ദേശം എത്തിയ ഇ- മെയിൽ…

1 hour ago

കവർന്നത് 257 ജീവനുകൾ ; വോട്ടിനായി എല്ലാം മറന്നു

ഇതാണ് ഇവരുടെ തനിനിറം ! ഇബ്രാഹിം മൂസ റാലിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

1 hour ago