Special Jury Award and Debut Director Award for Meppadiyan
തിരുവനന്തപുരം: ജെ സി ഡാനിയൽ ഫൗണ്ടേഷന്റെ പതിമൂന്നാമത് ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. കൃഷാന്ത് ആർ കെ സംവിധാനം ചെയ്ത ‘ആവാസവ്യൂഹം’ ആണ് മികച്ച ചിത്രം. മികച്ച സംവിധായകൻ അഹമ്മദ് കബീർ, ചിത്രം മധുരം. ജോജു ജോർജ് മികച്ച നടനായും ദുർഗ്ഗാ കൃഷ്ണ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ‘മേപ്പടിയാൻ’ ലെ അഭിനയത്തിന് ഉണ്ണിമുകുന്ദൻ മികച്ച നടനുള്ള സ്‌പെഷ്യൽ ജൂറി പുരസ്കാരം നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും മേപ്പടിയാൻറെ സംവിധായകൻ വിഷ്ണുമോഹൻ കരസ്ഥമാക്കി. രാജു തോട്ടം മികച്ച സ്വഭാവ നടനായും നിഷ സാരംഗി മികച്ച സ്വഭാവ നടിയായും തെരഞ്ഞെടുക്കപ്പെട്ടു. പ്രഭാവർമ്മ (മികച്ച ഗാനരചയിതാവ്), അജയ് ജോസഫ് (സംഗീത സംവിധാനം), വിനീത് ശ്രീനിവാസൻ (ഗായകൻ), അപർണ്ണാ രാജീവ്, മഞ്ജരി (ഗായികമാർ) തുടങ്ങിയവരാണ് അവാർഡ് ജേതാക്കളിൽ പ്രമുഖർ.
ആർ ശരത്ത് അദ്ധ്യക്ഷനും, വിനു എബ്രഹാം, വി സി ജോസ്, അരുൺ മോഹൻ തുടങ്ങിയവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണ്ണയം നടത്തിയത്. 2021 ൽ സെൻസർ ചെയ്ത മലയാള ചലച്ചിത്രങ്ങളാണ് അവാർഡിന് പരിഗണിച്ചത്.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…