കാഴ്ചയില്‍ തന്നെ പ്രത്യേകതകളുള്ലതാണ് ജെജു ദ്വീപ്. സഞ്ചാരികല്‍ക്കു വേണ്ടതെല്ലാം നല്കുന്ന ഇവിടം വളരെ പെട്ടന്നാണ് അന്താരാഷ്ട്ര സഞ്ചാരികളുടെ യാത്രാ ലിസ്റ്റില്‍ കയറിപ്പറ്റിയത്. എപ്പോഴും സജീവമായ അഗ്നി പര്‍വ്വതങ്ങളും ലാവാ പ്രവാഹവും കുറോയേറെ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു . തുടര്‍ച്ചായുണ്ടായ അഗ്നി പര്‍വ്വത സ്ഫോടനങ്ങളില്‍ നിന്നുമാണ് ജെജു ദ്വീപ് സൃഷ്‌ടിക്കപ്പെട്ടത്. ദക്ഷിണ ജിയോല പ്രവിശ്യയുടെ തെക്കൻ ഭാഗമായ കൊറിയ കടലിടുക്കിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്
ദൈവങ്ങളുടെ ദ്വീപ് എന്നാണ് ജെജു ദ്വീപിനെ വിശേഷിപ്പിക്കുന്നത്. ദ്വീപുമായി ബന്ധപ്പെട്ട കഥകളില്‍ നിന്നുമാണ് ഈ പേരു ഉരുത്തിരിഞ്ഞു വന്നത്. ഐതിഹ്യ കഥകള്‍ക്ക് ദ്വീപിന്റെ ചരിത്രത്തില്‍ വളരെ പ്രാധാന്യമുണ്ട്.
വ്യത്യസ്തത തേടിയെത്തുന്ന സഞ്ചാരികളാണ് ഈ പ്രദേശത്തിന്റെ മുതല്‍ക്കൂട്ട്. അവരെ ആകര്‍ഷിക്കുവാന്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്. ഓരോ വര്‍ഷവും ഒന്നരക്കോടിയോളം സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ബീച്ച്, വ്യത്യസ്തമായ ഭൂ പ്രകൃതി, കാലാവസ്ഥ എന്നിവയൊക്കെ ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. വെറും ആറര ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ദ്വീപിലാണ് ഇത്രയും സഞ്ചാരികള്‍ എത്തുന്നത്.
വിനോദ സഞ്ചാരത്തിനു വളരെയേറെ സാധ്യതകളുള്ള ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി ഓഫറുകള്‍ ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇവിടം സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നത് ദക്ഷിണ കൊറിയയുടെ ഹവായ് എന്നാണ്. ചൈനയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വളരെയേറെ ആനുകൂല്യങ്ങളും ഇവിടെയുണ്ട്.
സഞ്ചാരികള്‍ ജീവിതത്തിലൊരിക്കലെങ്കിലും ആസ്വദിക്കണമെന്നു കരുതിയ കാഴ്ചകളാണ് ഈ പ്രദേശത്തിന്റെ ആകര്‍ഷണം. അതിലേറ്റവും പ്രധാനപ്പെട്ടത് ഇവിടുത്തെ സൂര്യോദയ കാഴ്ചകള്‍. അഗ്നി പര്‍വ്വതത്തിനു മുകളിലൂടെ സൂര്യന്‍ ഉദിച്ചുവരുന്നതാണ്. സണ്‍റൈസ് പീക്ക് എന്നറിയപ്പെടുന്ന പര്‍വ്വതത്തിന്‍റെ യഥാര്‍ഥ പേര് സിയോങ്‌സാൻ ഇൽചുൽബോംഗ് എന്നാണ്.
പര്‍വ്വതത്തിനു മുകളിലാണ് ഈ കാഴ്ച കാണുവാന്‍ സാധിക്കുക. ഇവിടുത്തെ ബീച്ചിലും സമാനമായ കാഴ്ചകള്‍ കാണാം. അയ്യായിരം വര്‍ഷം പഴക്കമുള്ള അഗ്നിപര്‍വ്വതത്തിനു മുകളിലൂടെ സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ താഴെ തടാകത്തിലും ബീച്ചിലുമെല്ലാം അതിന്റെ വെള്ളിവെളിച്ചം കാണാം.
സാധാരണ വെള്ളച്ചാട്ടങ്ങള്‍ നദിയിലേക്ക് പതിച്ച് അവിടുന്ന് ഒഴുകി കടലിലെത്തുമ്പോള്‍ ഇവിടൊന്ന് നേരെ വെള്ളച്ചാട്ടത്തിലേക്കാണ് പതിക്കുന്നത്. ജെജു ഐലന്‍ഡിലെ ജിയോങ്പാങ് വെള്ളച്ചാട്ടം നേരെ കടലിലേക്കാണ് പതിക്കുന്നത്. ഏഷ്യയില്‍ ഇത്തരത്തിലുള്ള ഏക വെള്ളച്ചാട്ടമാണിത്.
ജെജു ദ്വീപ് സഞ്ചാരികള്‍ക്കു സമ്മാനിക്കുന്ന മറ്റൊരു കാര്യം അഗ്നി പര്‍വ്വതത്തിനു മുകളിലേക്കുള്ള യാത്രയാണ്. സിയോങ്‌സാൻ ഇൽചുൽബോംഗ് പര്‍വ്വതത്തില്‍ തന്നെയാണ് ഈ കാഴ്ച. യുനസ്കോയുടെ ലോക പൈതൃക സ്മാരകം കൂടിയാണിത്.
സര്‍ഫിങ് സര്‍ഫിങ്ങിന്‍റെ അപാരമായ സാധ്യതകള്‍ തുറന്നിടുന്ന സ്ഥലം കൂടിയാണ് ജെജു ജ്വീപ്. ദക്ഷിണ കൊറിയയിലെ ഏറ്റവും മനോഹരമായ സര്‍ഫിങ് അനുഭവങ്ങള്‍ സമ്മാനിക്കുന്ന ഇടം കൂടിയാണിത്. കൊറിയന്‍ സര്‍ഫിങ്ങിന്‍റെ ജന്മകേന്ദ്രം കൂടിയാണിത്. ഇവിടുത്തെ ജംഗ്മുൻ ബീച്ചിലാണ് കൊറിയയിലെ ആദ്യത്തെ സര്‍ഫിങ് ക്ലബ് രൂപംകൊണ്ടത്.
ലോകത്തിലെ ഏറ്റവും പ്രസിദ്ദമായ ടെഡി ബിയര്‍ മ്യൂസിയങ്ങളിലൊന്നാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. കൊറിയയിലെ ഏറ്റവും പ്രസിദ്ധമായ മ്യൂസിയവും ഇത് തന്നെയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ടെഡി ബിയറുകളെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അവയില്‍ ചിലത് കൈകൊണ്ടു മാത്രം നിര്‍മ്മിച്ചവയാണ്. ടെഡി ബിയറുകളുടെ ചരിത്രം പറയുന്ന ഹിസ്റ്ററി ഹാള്‍ ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്.
ജെജുവിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നാണ് വോല്‍ജിയോങ്രി ബീച്ച്. വെളുത്ത മണലും പരിശുദ്ധമായ തീരവും കാഴ്ചകളും തീരത്തെ കഫേകളും തെരുവുകളും ഇതിനെ സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാക്കുന്നു.
വര്‍ഷത്തില്‍ എല്ലായ്പ്പോഴും സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. എന്നാല്‍ കാലാവസ്ഥയും മറ്റ് സൗകര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ നവംഹര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.
ദുബായ്: ഇറാനിൽ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 2,000-ത്തോളം പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. രാജ്യവ്യാപകമായി നടക്കുന്ന ജനകീയ…
തിരുവനന്തപുരം : അനന്തപുരിയുടെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന 23 ന് തിരുവന്തപുരത്തെത്തും. തിരുവനന്തപുരം…
ദുബായ് : 2026-ലെ ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം…
ദില്ലി : രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിലും നായകളുടെ ആക്രമണത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. നായകൾക്ക് ഭക്ഷണം…
മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക് വിടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി…
ചൈന–റഷ്യ സ്വാധീനം തടയുക എന്ന ലക്ഷ്യത്തോടെ ലാറ്റിൻ അമേരിക്കയിലും ആർക്ടിക് മേഖലയിലും അമേരിക്ക ശക്തമായ നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നു. മൺറോ സിദ്ധാന്തത്തിന്റെ…