Jewelery theft in thaliparambu; massive failure on the part of the police; natives of Tamil Nadu were arrested instead of the real accused Andhra natives; the young women were released from jail after proving their innocence in the court.
തളിപ്പറമ്പ്:ജൂവലറി മോഷണ കേസിൽ പോലീസിന്റെ ഭാഗത്ത് വൻ വീഴ്ച്ച. യഥാർത്ഥ പ്രതികളായ
ആന്ധ്ര സ്വദേശികൾക്ക് പകരം അറസ്റ്റ് ചെയ്തത് തമിഴ്‌നാട് സ്വദേശികളെയായിരുന്നു.കോഴിക്കോട് ജില്ലയിൽ വച്ച് യഥാർത്ഥ പ്രതികൾ ഇവർ ആണ് എന്ന് പറഞ്ഞാണ് പോലീസ് ആളുമാറി ഇവരെ പിടികൂടിയത്. തളിപ്പറമ്പിലെ ഒരു ജൂവലറിയിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച കേസിലാണ് യുവതികളെ അറസ്റ്റ് ചെയ്തത്.
ആന്ധ്ര സ്വദേശികളായ ആനന്ദി, കനിമൊഴി എന്നിവരെയാണ് യഥാർത്ഥത്തിൽ അറസ്റ്റ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ പോലീസ് ആളുമാറി സുധയെയും സംഗീതയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ തങ്ങളുടെ നിരപരാധിത്വം കോടതിയിൽ തെളിയിച്ച് ഇരുവരും കഴിഞ്ഞ ദിവസം ഉച്ചയോടെ ജയിൽമോചിതരായി. പോലീസിന്റെയും ജയിൽ വകുപ്പിന്റെയും ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയിലാണ് ഇരുവരും അറസ്റ്റ് ചെയ്യപ്പെട്ടത്. കണ്ണൂർ ജില്ലയിലെ വക്കീൽ മിഥുൻ മുഖേനയാണ് ഇരുവരും കോടതിയിൽ സമീപിച്ചത്.
കോടതിയിൽ ഇരുവരുടെയും ആധാർ കാർഡ് ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തിയാണ് അഭിഭാഷകൻ വാദിച്ചത്. ആദ്യഘട്ടത്തിൽ ഇരുവരെയും ജാമ്യം നൽകി കോടതിയിൽ നിന്നും പുറത്തിറക്കാൻ ഉത്തരവിട്ടു. എന്നാൽ ജാമ്യാപേക്ഷയുമായി ചെന്ന അഭിഭാഷകന് മുന്നിൽ സുധ, സംഗീത എന്നീ പേരുകളിൽ രണ്ടുപേർ ഇവിടെ തടവിലില്ലെന്നായിരുന്നു കണ്ണൂർ വനിത ജയിലിൽ നിന്നുള്ള മറുപടി. തുടർന്ന് അഭിഭാഷകൻ മുഖേന വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജയിൽമോചിതരായ ഇരുവരും സ്വന്തം നാടായ തമിഴ്‌നാട്ടിലേക്ക് മടങ്ങി.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…