CRIME

ഇൻഡോറിലെ തീപിടിത്തത്തിന് പിന്നിൽ യുവാവിന്റെ പ്രണയനൈരാശ്യം; വെന്തുമരിച്ചത് ഏഴ് പേർ

ഇൻഡോർ: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വീടിന് തീപിടിച്ച്‌ ഏഴുപേര്‍ വെന്തുമരിച്ച സംഭവത്തിന് പിന്നിൽ യുവാവിന്റെ പ്രണയനൈരാശ്യം. സ്വര്‍ണബാഗ് കോളനിയിലെ ഇരുനില കെട്ടിടത്തിലാണ് തീപിടിച്ചത്. സംഭവത്തിൽ 27കാരനായ ശുഭം ദീക്ഷിത് എന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു.

തന്റെ പ്രണയം നിരസിച്ച യുവതിയുടെ സ്‌കൂട്ടർ ദീക്ഷിത് കത്തിക്കുകയായിരുന്നു. ഇവിടെ നിന്നാണ് തീ കെട്ടിടത്തിലേക്ക് പടർന്നത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. പാർക്കിംഗ് ഏരിയയിൽ വെച്ച് വാഹനത്തിന് ദീക്ഷിത് തീയിടുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു. താഴത്തെ നിലയിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം കെട്ടിടത്തിലുണ്ടായിരുന്ന ഒമ്പതുപേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി ഇന്‍ഡോര്‍ പൊലീസ് കമ്മീഷണര്‍ ഹരിനാരായണന്‍ മിശ്ര പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ഒമ്പതുപേര്‍ ചികിത്സയിലാണ്. ഏകദേശം മൂന്നുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേനയ്ക്ക് തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞത്. ശുഭം ദീക്ഷിത് പ്രണയാഭ്യര്‍ഥന നടത്തിയ യുവതി അടക്കമുള്ള മറ്റുതാമസക്കാരെ ഇതിനകം രക്ഷപ്പെടുത്തിയിരുന്നു.

മാത്രമല്ല സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ദുഃഖം രേഖപ്പെടുത്തിയിരുന്നു. കൂടാതെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അപകടത്തിന് കാരണം ആരുടെയെങ്കിലും ബോധപൂര്‍വമായ കൃത്യവിലോപമാണെങ്കില്‍, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

admin

Recent Posts

ജയിലിൽ പോയതോടെ കെജ്‌രിവാളിന്റെ സമനില തെറ്റി !

അണ്ണാ ഹസാരെ ഇതല്ല കെജ്‌രിവാളിൽ നിന്നും പ്രതീക്ഷിച്ചത് ; യോഗി ആദിത്യനാഥിന്റെ വാക്കുകൾ കേൾക്കാം...

9 mins ago

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

2 hours ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

2 hours ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

3 hours ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

3 hours ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

4 hours ago