ദില്ലി: ജെഎൻയു (JNU) വൈസ് ചാൻസലർ എം ജഗദേഷ് കുമാറിനെ (Jagadesh Kumar) യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യുജിസി) അടുത്ത ചെയർമാനായി നിയമിച്ചു. പുതിയ യുജിസി ചെയർമാനായി ജഗദേഷ് കുമാറിനെ നിയമിച്ചതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ (എംഒഇ) മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. 2018-ൽ ചുമതലയേറ്റ പ്രൊഫ. ഡി.പി. സിംഗ് രാജിവച്ചതിനെ തുടർന്ന് 2021 ഡിസംബർ 7-ന് യുജിസി ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരിന്നു.
ജെഎൻയു വൈസ് ചാൻസലറായി കുമാറിന്റെ അഞ്ച് വർഷത്തെ കാലാവധി ജനുവരി 26 ന് അവസാനിച്ചിരുന്നു, തുടർന്ന് അദ്ദേഹത്തിന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നത് വരെ അദ്ദേഹത്തിന് പദവിയിൽ തുടരാൻ മന്ത്രാലയം അനുവദിച്ചു. ഇലക്ട്രോണിക് എഞ്ചിനീയറിംഗിലും അനുബന്ധ മേഖലകളിലും ഉള്ള അറിവ് കുമാറിനെ പരിഗണിക്കാൻ കാരണമായി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) മദ്രാസിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്ന് എംഎസ് (ഇഇ), പിഎച്ച്ഡി (ഇഇ) ബിരുദങ്ങൾ നേടി.
തിരുപ്പറംകുണ്ഡ്രം മലമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചതിനെ സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭഗവാൻ മുരുകന്റെ വിജയവേൽ…
പാകിസ്ഥാൻ ബന്ധമുള്ള ഭീകരസംഘടനകൾ ഇന്ത്യയിലെ പ്രവർത്തനശൃംഖലകൾ നിലനിർത്താൻ സ്ത്രീകളെ കൂടുതൽ ഉപയോഗിക്കുന്നതായി സുരക്ഷാ അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. 2005ൽ കശ്മീരിലെ ആദ്യ…
തിരുപ്പറംകുണ്ഡ്രം മലമുകളിലെ ദീപസ്തംഭത്തിൽ കാർത്തിക ദീപം തെളിയിച്ചതോടെ ഭക്തർക്കിടയിൽ വലിയ ആവേശവും സന്തോഷവും. ദീപം തെളിയിക്കണമെന്ന വിഷയത്തിൽ നിയമപരമായ പോരാട്ടങ്ങളും…
കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്രത്തിന്റെ പുണ്യഭൂമിയിൽ ക്ഷേത്രദർശൻ സംഘടിപ്പിക്കുന്ന ദേവീവൈഭവ് 2027 ജനുവരി 10, 11, 12 തീയതികളിൽ നടക്കും.…
ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണത്തിനായുള്ള രാഷ്ട്രീയ നീക്കങ്ങൾ നിർണായക ഘട്ടത്തിലെത്തിയതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങുന്നതായി…
ചക്കക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ നീക്കം വീണ്ടും നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. മയക്കുവെടിയേറ്റിട്ടും പ്രതീക്ഷിച്ച വേഗത്തിൽ തളരാതെ ആന നടത്തിയ…