ന്യൂഡല്‍ഹി: ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും സമാജ് വാദി പാർട്ടിയെ നിശിതമായി വിമർശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. മീററ്റ്, ഗാസിയാബാദ്, അലിഗഢ്, ഹാപുര്‍, നോയ്ഡ എന്നിവിടങ്ങളിലെ ജനങ്ങളോട് വികസനത്തിനു വേണ്ടി വോട്ട് രേഖപ്പെടുത്താന്‍ മോദി ആഹ്വാനം ചെയ്തു. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ ‘ജന്‍ ചൗപാല്‍’ പരിപാടിയെ വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ തെരെഞ്ഞെടുപ്പിൽ ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കണം. സുരക്ഷിതത്വം, അഭിമാനം, സമൃദ്ധി എന്നിവ നിലനിര്‍ത്താനുള്ളതാണ് ഈ തിരഞ്ഞെടുപ്പ്. സമാജ്‌വാദി പാർട്ടിയിലെ കുടുംബാധിപത്യത്തെയും അദ്ദേഹം പരിഹസിച്ചു.
കലാപകാരികളെയും മാഫിയകളെയും ഉത്തർപ്രദേശിനെ ഭരിക്കാൻ അനുവദിക്കില്ലെന്ന് യു.പിയിലെ ജനങ്ങള്‍ തീരുമാനിച്ചതില്‍ താന്‍ സന്തുഷ്ടനാണെന്നും മോദി പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനം ശക്തിപ്പെടുത്തിയതില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ മോദി അഭിനന്ദിച്ചു. എന്നെങ്കിലും ക്രിമിനലുകളെ നിയന്ത്രിക്കാനാവുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ യോഗി ആദിത്യ നാഥ്, സംസ്ഥാനത്ത് നിയമവാഴ്ച സാധ്യമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാകിസ്ഥാൻ ബന്ധമുള്ള ഭീകരസംഘടനകൾ ഇന്ത്യയിലെ പ്രവർത്തനശൃംഖലകൾ നിലനിർത്താൻ സ്ത്രീകളെ കൂടുതൽ ഉപയോഗിക്കുന്നതായി സുരക്ഷാ അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. 2005ൽ കശ്മീരിലെ ആദ്യ…
തിരുപ്പറംകുണ്ഡ്രം മലമുകളിലെ ദീപസ്തംഭത്തിൽ കാർത്തിക ദീപം തെളിയിച്ചതോടെ ഭക്തർക്കിടയിൽ വലിയ ആവേശവും സന്തോഷവും. ദീപം തെളിയിക്കണമെന്ന വിഷയത്തിൽ നിയമപരമായ പോരാട്ടങ്ങളും…
കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്രത്തിന്റെ പുണ്യഭൂമിയിൽ ക്ഷേത്രദർശൻ സംഘടിപ്പിക്കുന്ന ദേവീവൈഭവ് 2027 ജനുവരി 10, 11, 12 തീയതികളിൽ നടക്കും.…
ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണത്തിനായുള്ള രാഷ്ട്രീയ നീക്കങ്ങൾ നിർണായക ഘട്ടത്തിലെത്തിയതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങുന്നതായി…
ചക്കക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ നീക്കം വീണ്ടും നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. മയക്കുവെടിയേറ്റിട്ടും പ്രതീക്ഷിച്ച വേഗത്തിൽ തളരാതെ ആന നടത്തിയ…
ഭാരത ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി നിതേഷ് തിവാരി ഒരുക്കിയ 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' ആഗോള സിനിമാ വിപണിയിൽ…