Kerala

ബന്ധമുള്ള ഏക പാര്‍ട്ടി ബിജെപി! ബിജെപി പാർട്ടി ആവശ്യപ്പെട്ടാല്‍ പ്രചാരണത്തിനിറങ്ങും: പി സി ജോര്‍ജ്

കോട്ടയം: ആവശ്യപ്പെട്ടാല്‍ ബിജെപിക്കായി തൃക്കാക്കരയില്‍ പ്രചരണത്തിനിറങ്ങുമെന്ന് പി സി ജോര്‍ജ്. തനിക്ക് ബന്ധമുള്ള ഏക പാര്‍ട്ടി ബിജെപിയാണെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായുള്ള ബന്ധത്തെക്കുറിച്ച്‌ ഉയരുന്ന വിവാദങ്ങള്‍ക്കിടെയാണ് പിസിയുടെ മറുപടി. തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി ബന്ധമില്ലെന്ന് പി സി ജോര്‍ജ് പറയുകയും ചെയ്തു.

പൂഞ്ഞാറുകാരനെന്ന നിലയിലാണ് ജോ ജോസഫുമായി ബന്ധമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ സിപിഐഎം ടിക്കറ്റില്‍ മത്സരിക്കുന്ന ജോ ജോസഫ് സമുദായത്തിന്റെ സ്ഥാനാര്‍ത്ഥിയല്ല മറിച്ച്‌ പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിയാണെന്ന വിമര്‍ശനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് ഉന്നയിച്ചത്.

അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എറണാകുളം കളക്ടറേറ്റില്‍ വരണാധികാരി പഞ്ചായത്ത് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് മുമ്പാകെയാണ് ഇരുവരും പത്രിക സമര്‍പ്പിക്കുക.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ജില്ലാ യു.ഡി.എഫ് കണ്‍വീനര്‍ ഡൊമിനിക് പ്രസന്റഷന്‍, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ ഉമാ തോമസിനൊപ്പം പത്രിക സമര്‍പ്പിക്കാന്‍ ഉണ്ടാകും. മന്ത്രി പി രാജീവ്, എം സ്വരാജ്, സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ എന്നിവര്‍ക്കൊപ്പമാണ് ഇടതു സ്ഥാനാര്‍ഥി ജോ ജോസഫ് എത്തുക. വ്യാഴാഴ്ചയാണ് പത്രികകളുടെ സൂക്ഷമപരിശോധന.

admin

Recent Posts

കണ്ണൂർ വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് ! എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരൻ സുഹൈൽ അറസ്റ്റിൽ ! നേരത്തെ പിടിയിലായ സുറാബി ഖാത്തൂനെ സ്വർണ്ണം കടത്താൻ ചുമതലപ്പെടുത്തിയത് സുഹൈലെന്ന് കണ്ടെത്തൽ

മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായ സംഭവത്തിൽ കൂടുതൽ അറസ്റ്റ്. എയര്‍ഇന്ത്യ എക്‌സപ്രസിലെ…

6 hours ago

ലോക്‌സഭാ തെരഞ്ഞെടുപ്പ് ! എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്ക്കരിക്കുമെന്ന് കോൺഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനത്തെയും ഏഴാമത്തെയും ഘട്ട പോളിംഗ് നാളെ നടക്കാനിരിക്കെ, പോളിംഗ് കഴിഞ്ഞതിന് ശേഷം പുറത്തുവരുന്ന എക്‌സിറ്റ് പോള്‍ഫലങ്ങൾ ബഹിഷ്‌കരിക്കുമെന്ന്…

8 hours ago

ഉറക്കം മൂന്നുമണിക്കൂർ തറയിൽ കിടന്ന് ദ്രവഭക്ഷണം മാത്രം സമാനതകളില്ലാതെ ഒരു ഭരണാധികാരി ! |MODI|

പാർട്ടി നേതാക്കളെ കാണാതെ ! പാർട്ടി കൊടി പോലും ഫ്രെയിമിൽ വരാതെ പ്രധാനമന്ത്രിയുടെ ഓഫീസ് ജാഗ്രത കാട്ടിയത് എന്തിന് ?…

8 hours ago

എക്സിറ്റ് പോൾ ഫലങ്ങളുടെ രാഷ്ട്രീയം | പൊതു തെരഞ്ഞെടുപ്പ് 24 |EDIT OR REAL|

ഏഴു ഘട്ടങ്ങളായി നീണ്ട പൊതു തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ശനിയാഴ്ച പൂർത്തിയാകും. എക്സിറ്റ് പോൾ ഫലങ്ങളും നാളെ പുറത്തുവരും. ഇതിൻറെ രാഷ്ട്രീയ…

8 hours ago

ആലപ്പുഴയിൽ പോലീസുകാരൻ ഹോട്ടൽ അടിച്ചുതകർത്തു ; ആക്രമണം ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണം കഴിച്ച് മകന് ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപിച്ച്

ആലപ്പുഴ വലിയ ചുടുകാവിൽ ഭക്ഷ്യവിഷബാധ ആരോപിച്ച് പോലീസുകാരൻ ഹോട്ടൽ അടിച്ചു തകർത്തു. ഇന്ന് വൈകുന്നേരം 6.30-നായിരുന്നു ആക്രമണം. ചങ്ങനാശ്ശേരി പോലീസ്…

8 hours ago

നാനൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തുക എന്ന ലക്ഷ്യത്തോടെ ബിജെപി |MODI|

തങ്ങൾ ജയിക്കുമോ എന്നല്ല , ബിജെപി നാന്നൂറ് സീറ്റ് നേടുമോ എന്ന ആശങ്കയിൽ ഇൻഡി മുന്നണി ! |BJP| #bjp…

9 hours ago