പ്രതീകാത്മക ചിത്രം
പാലക്കാട്: സര്‍ക്കാര്‍ജോലി വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രിയുടെ പേരില്‍ തൊഴില്‍തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ . പനമണ്ണ സ്വദേശി മുഹമ്മദാലിയാണ് അറസ്റ്റിലായത്. പാലപ്പുറം സ്വദേശിയായ ബേക്കറി ജീവനക്കാരന്‍ ഹരിദാസന്റെ രണ്ടു മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി വാങ്ങിച്ചുനല്‍കാമെന്ന് പറഞ്ഞ് എട്ടുലക്ഷത്തിലധികംരൂപയാണ് മുഹമ്മദാലി തട്ടിയെടുത്തത്. കൂടുതൽ ആളുകളെ ഇയാൾ തട്ടിപ്പിനിരയാക്കിയെന്നാണ് പോലീസ് സംശയിക്കുന്നത്.
കേസിലെ ഒന്നാം പ്രതിയായ കോതക്കുറിശ്ശി സ്വദേശിമുത്തു എന്നയാളാണ് മുഹമ്മദാലിയെ ഹരിദാസന് പരിചയപ്പെടുത്തി കൊടുത്തത്. മുത്തുവിനെ പിടികൂടാനുണ്ട്. മുഹമ്മദാലി മുന്‍പ് സെക്രട്ടേറിയേറ്റില്‍ ബൈന്‍ഡിങ് ജോലി ചെയ്തിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുമായി ഏറെ അടുത്ത ബന്ധം ഉണ്ടാക്കിയെന്ന് വിശ്വസിപ്പിച്ചാണ് ഹരിദാസന്റെ പക്കല്‍നിന്ന് പണംതട്ടിയത്.
കഴിഞ്ഞ ജൂണ്‍ മുതൽ ഇതുവരെ 8.57 ലക്ഷംരൂപ അക്കൗണ്ടിലൂടെയും അല്ലാതെയുമായി തട്ടിയെടുത്തുവെന്നാണ് വിവരം. ജോലിയോ അയച്ച പണം തിരിച്ചുകിട്ടാതിരിക്കുകയും വന്നതോടെ ഹരിദാസന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…
ലക്‌സംബര്‍ഗ് / സാന്‍ ഫ്രാന്‍സിസ്‌കോ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ ഡാറ്റാ സെന്ററുകളും എഐ ഏജന്റുകളും തമ്മിലുള്ള…
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…