CRIME

കേരളം പുകയുന്നു. ലഹരി എത്തുന്നത് എവിടെ നിന്ന്. അതിർത്തി കടന്നെത്തുന്ന ലഹരിക്ക് പിന്നിൽ ആര്?

ദൈവത്തിന്റെ സ്വന്തം നാട്… പക്ഷേ കേരളം ഇന്ന് മറ്റൊരു ചോദ്യത്തിന് മുന്നിലാണ്. കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും പിടികൂടുന്ന വാർത്തകൾ തുടർച്ചയായി പുറത്തുവരുന്നു. കഴിഞ്ഞ ദിവസങ്ങളിലും കോടികൾ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കേരളത്തിൽ പിടികൂടി.അപ്പോൾ ചോദിക്കേണ്ടത് ഇതാണ്.
കേരളത്തിലേക്ക് ഇത്രയധികം ലഹരി എത്തുന്നത് എവിടെ നിന്നാണ്?
സംസ്ഥാന അതിർത്തി കടന്നെത്തുന്ന ലഹരിക്ക് പിന്നിൽ ആരാണ്?
ഇത് ചെറിയ സംഘങ്ങളുടെ ഇടപാടാണോ, അതോ അതിന് പിന്നിൽ വലിയ അന്തർസംസ്ഥാന ശൃംഖലയുണ്ടോ?
പിടിക്കപ്പെടുന്നത് കാരിയർമാരും ചെറിയ വിതരണക്കാരുമാണെങ്കിൽ,ഈ ശൃംഖലയുടെ മുകളിലുള്ളവരിലേക്ക് അന്വേഷണം എത്തുന്നുണ്ടോ?
ലഹരിയുടെ പണം എവിടേക്കാണ് പോകുന്നത്?
ആരാണ് ഈ കച്ചവടത്തിന് സാമ്പത്തിക പിന്തുണ നൽകുന്നത്?
നിയമസംവിധാനത്തിലെ പോരായ്മകളാണോ ഈ ശൃംഖലകൾക്ക് വളരാൻ അവസരം നൽകുന്നത്?
.പിടിക്കപ്പെടുന്ന ലഹരിയുടെ അളവിനേക്കാൾ വേഗത്തിൽ അതിന്റെ വിതരണ ശൃംഖല വളരുന്നുണ്ടോ?

ആരെയും തെളിവില്ലാതെ പ്രതിയാക്കേണ്ടതില്ല. പക്ഷേ ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം തേടേണ്ട സമയമാണിത്. കാരണം ഇത് കഞ്ചാവിന്റെ മാത്രം പ്രശ്നമല്ല…ഒരു തലമുറയുടെ സുരക്ഷയുടെ പ്രശ്നമാണ്. മാത്രമല്ല ഈ അവസ്ഥ ഇങ്ങനെ തുടർന്നാൽ ദൈവത്തിന്റെ സ്വന്തം നാട് നാളെ ​ലഹരിയുടെ നാടായി മാറും.

anjaliv

Recent Posts

തച്ചങ്കരിയെന്നാല്‍ അഴിമതിയുടെ പര്യായം. ഞങ്ങളുടെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കി. തച്ചങ്കരിക്കെതിരെയുള്ള നിയമപോരാട്ടത്തിന്റെ വിവരങ്ങളുമായി ബോബി കുരുവിള

സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…

1 day ago

തിരുവനന്തപുരം മൃഗശാല മാറ്റാന്‍ നീക്കം. നഗരമധ്യത്തില്‍ നിന്ന് കാട്ടിലേക്ക്. ചര്‍ച്ച കൊഴുക്കുന്നു, പിന്തുണയുമായി മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…

1 day ago

വിശുദ്ധ നഗരത്തിന് നേരെയുള്ള ഹൂതി ഡ്രോണ്‍ ആക്രമണം. ഞെട്ടിത്തരിച്ച് ആഗോള സമൂഹം. ശക്തമായ നിലപാടുയര്‍ത്തി ഭാരതം

മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…

1 day ago

മെഡിക്കൽ ഷോപ്പുകളിൽ ഇനി സിസിടിവി നിരീക്ഷണം; ഷെഡ്യൂൾ H, H1, X മരുന്നുകളുടെ അനധികൃത വിൽപ്പന തടയാൻ കേന്ദ്രത്തിന്റെ മാസ്റ്റർ സ്ട്രോക്ക്!

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…

1 day ago

യമുനയ്ക്ക് ജീവന്‍, ദില്ലിക്ക് ദാഹജലം. 17 വര്‍ഷത്തെ തര്‍ക്കത്തിന് വിരാമമിട്ട് കിഷാവു ചരിത്ര കരാര്‍

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ജലതര്‍ക്കങ്ങള്‍ പരിഹരിച്ച്, 'കിഷാവു ബഹുഉദ്ദേശ്യ പദ്ധതി' (Kishau Multipurpose Project) യാഥാര്‍ത്ഥ്യമാക്കാനുള്ള ചരിത്രപരമായ കരാറില്‍…

1 day ago

പ്രധാനമന്ത്രി മോദിയുടെ ജന്മദിനം. 25 വര്‍ഷത്തെ പൊതുജീവിതം പകര്‍ത്തി ദില്ലിയില്‍ 76 ചിത്രങ്ങളുടെ ക്യാന്‍വാസ് പ്രദര്‍ശനം

നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ കാല്‍നൂറ്റാണ്ട് നീണ്ട ഭരണയാത്ര, കവിത പോലെയുള്ള 76 കാന്‍വാസുകളിലേക്ക് പകര്‍ത്തപ്പെടുമ്പോള്‍ ഡല്‍ഹിയിലെ അംബേദ്കര്‍…

2 days ago