Joe Biden said that it is an unforgivable crime for Hamas to shield civilians; Netanyahu said that there will be no rest without an end to human cruelty; As soon as the order is received, Israeli forces are ready to storm into Gaza
ടെൽ അവീവ്: സാധാരണക്കാരെ കവചമാക്കി ഹമാസ് ഭീകരവാദികൾ ചെയ്യുന്നത് പൊറുക്കാനാവാത്ത അപരാധമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇസ്രായേലിനൊപ്പം നിൽക്കുമെന്നും ബൈഡൻ അറിയിച്ചു. പലസ്തീൻ ജനതയുടെ ഭൂരിപക്ഷ പിന്തുണയില്ലാത്ത സംഘമാണ് ഹമാസ്. സാധാരണക്കാരെ കവചമാക്കുന്ന ഹമാസിന്റെ ഈ നടപടി ഭീരുത്വമാണെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ ബൈഡൻ പറഞ്ഞു.
അതേസമയം, പശ്ചിമേഷ്യയിൽ ഇപ്പോൾ നടക്കുന്ന മനുഷ്യക്കുരുതിക്ക് ഉത്തരവാദികൾ ഹമാസാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു പറഞ്ഞു. മനുഷ്യക്കുരുതിക്ക് അറുതി വരുത്താതെ വിശ്രമമില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഗാസയിലേക്ക് ഇരച്ചു കയറാൻ ഇസ്രായേൻ സേന സന്നദ്ധമാണെന്നും, കരയുദ്ധത്തിനുള്ള ഉത്തരവ് ലഭിച്ചാൽ ഉടൻ തന്നെ മുന്നേറ്റം ആരംഭിക്കുമെന്നും സൈന്യം വ്യക്തമാക്കി.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…