Journalist passed away during Bobby Chemmannur's Qatar World Cup trip
കോഴിക്കോട്: മാധ്യമ പ്രവർത്തകനും ബോബി ചെമ്മണ്ണൂര് ഗ്രൂപ്പിന്റെ മീഡിയ മാനേജറും കൂടിയായ
കോഴിക്കോട് കരുവശേരി കൃഷ്ണന്നായര് റോഡില് കാര്ത്തികയില് മനോജ് (56) അന്തരിച്ചു.
മറഡോണയുടെ സ്വര്ണ ശില്പ്പവുമായുള്ള ബോബി ചെമ്മണ്ണൂരിന്റെ ഖത്തര് വേള്ഡ് കപ്പ് യാത്രക്കിടെയാണ് അന്ത്യം. ചൊവ്വാഴ്ച ഉച്ചയോടെ ഗോവയില് നിന്ന് മുബൈയിലേക്കുള്ള യാത്രക്കിടെ കാറില് കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം എയര് ആംബുലന്സ് വഴി പുലര്ച്ചയോടെ കോഴിക്കോട്ടെത്തിക്കും.
ദീര്ഘകാലം ഏഷ്യാനെറ്റ് കേബിള് വിഷന്റെ കോഴിക്കോട് ന്യൂസ് പ്രൊഡ്യൂസറായിരുന്നു. ഇന്ത്യന് യൂത്ത് അസോസിയേഷന് കോഴിക്കോട് ജില്ലാ പ്രസിഡന്റായും പ്രവര്ത്തിച്ചിരുന്നു. മനോജിന്റെ വിയോഗത്തെ തുടർന്ന് ബോബി ചെമ്മണ്ണൂരിന്റെ യാത്ര നിർത്തി വെച്ചു.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…