തന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റിനെതിരെ നടൻ (Joy Mathew) ജോയ് മാത്യു രംഗത്ത്. ഏതോ തിരുമണ്ടൻ സൃഷ്ടിച്ച ഒരു ചരക്ക്’ എന്ന് പറഞ്ഞുകൊണ്ടാണ് ജോയ് മാത്യു വിശദീകരണവുമായി രംഗത്തെത്തിയത്. ജീവിച്ചിരിക്കുന്നവർ മരിച്ചുപോയെന്ന് പ്രചരിപ്പിക്കുന്നവാൻ പോലും മടിക്കാത്തവർ പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിക്കാനും മടികാണിക്കില്ലല്ലോ എന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം
ജോയ് മാത്യുവിന്റെ വാക്കുകൾ
അടുത്ത ദിവസങ്ങളിൽ ഞാൻ പറഞ്ഞതായി പ്രചരിക്കുന്ന ഒരു പോസ്റ്റർ കണ്ടു. മാർക്സിസത്തെക്കുറിച്ചു ഞാൻ പറഞ്ഞതായി ഏതോ തിരുമണ്ടൻ സൃഷ്ടിച്ച ഒരു ചരക്ക്. ചരിത്ര ബോധമുള്ള ആരും അത് പറയുകയുമില്ല.മാർക്സിസം ഒരു ഫിലോസഫിയാണ്; ഒരു ജീവിത വീക്ഷണമാണത്. പ്രയോഗിക്കുന്ന കാര്യത്തിൽ പാളിച്ചകൾ പറ്റാം. പക്ഷേ അതിനേക്കാൾ മികച്ച ഒരു തത്വശാസ്ത്രം എന്റെ അറിവിൽ ഇതുവരെ ഉണ്ടായിട്ടില്ല. ജീവിച്ചിരിക്കുന്നവർ മരിച്ചുപോയെന്ന് പ്രചരിപ്പിക്കുന്നവാൻ പോലും മടിക്കാത്തവർ പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിക്കാനും മടികാണിക്കില്ലല്ലോ. നിങ്ങൾക്ക് തോന്നിയത് പ്രചരിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്. പക്ഷേ അത് എന്റെ ചെലവിൽ വേണ്ട.
കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ ചീമേനി സ്വദേശിനി വി.വി. മാധവി (72) മരിച്ച സംഭവത്തിൽ ചികിത്സാപിഴവ്…
ഭാരതിയ സൈന്യം, ഓപ്പറേഷൻ സിന്ദൂർ, റാഫേൽ യുദ്ധവിമാനങ്ങൾ എന്നിവയെക്കുറിച്ച് ഹിമാചൽ പ്രദേശ് നിയമസഭയിൽ മന്ത്രി ജഗത് സിങ് നേഗി നടത്തിയ…
മണിപ്പൂരിനെയും അസമിലെ ബരാക് താഴ്വരയെയും ബന്ധിപ്പിക്കുന്ന ഇംഫാൽ–സിൽച്ചാർ നേരിട്ടുള്ള വിമാന സർവീസ് ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. അലയൻസ് എയർ…
സുപ്രീം കോടതിയുടെ ഒറ്റത്തവണ അനുമതി ഉണ്ടായിരുന്നിട്ടും തമിഴ്നാട്ടിലെ മധുര തിരുപ്പറങ്കുൻട്രം കുന്നിലെ വിവാദ ദീപത്തൂണിൽ ഇത്തവണ കാർത്തിക ദീപം തെളിയിച്ചില്ല.…
വിദ്യാർത്ഥികളുടെ ശാരീരികാരോഗ്യം സംരക്ഷിക്കുന്നതിനായി സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള പ്രാഥമിക രൂപരേഖ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി; ആദ്യഘട്ടത്തിൽ ലോവർ പ്രൈമറി…
വാട്സ്ആപ്പ് വെബിലൂടെ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ…