Friday, May 17, 2024
spot_img

‘മാര്‍ക്‌സിസം ഒരു ഫിലോസഫിയാണ്: അതിനേക്കാള്‍ മികച്ച ഒരു തത്വശാസ്ത്രമില്ല’: തുറന്നടിച്ച് ജോയ് മാത്യു

തന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റിനെതിരെ നടൻ (Joy Mathew) ജോയ് മാത്യു രംഗത്ത്. ഏതോ തിരുമണ്ടൻ സൃഷ്‌ടിച്ച ഒരു ചരക്ക്’ എന്ന് പറഞ്ഞുകൊണ്ടാണ് ജോയ് മാത്യു വിശദീകരണവുമായി രം​ഗത്തെത്തിയത്. ജീവിച്ചിരിക്കുന്നവർ മരിച്ചുപോയെന്ന് പ്രചരിപ്പിക്കുന്നവാൻ പോലും മടിക്കാത്തവർ പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിക്കാനും മടികാണിക്കില്ലല്ലോ എന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം

ജോയ് മാത്യുവിന്റെ വാക്കുകൾ

അടുത്ത ദിവസങ്ങളിൽ ഞാൻ പറഞ്ഞതായി പ്രചരിക്കുന്ന ഒരു പോസ്റ്റർ കണ്ടു. മാർക്സിസത്തെക്കുറിച്ചു ഞാൻ പറഞ്ഞതായി ഏതോ തിരുമണ്ടൻ സൃഷ്ടിച്ച ഒരു ചരക്ക്. ചരിത്ര ബോധമുള്ള ആരും അത് പറയുകയുമില്ല.മാർക്സിസം ഒരു ഫിലോസഫിയാണ്; ഒരു ജീവിത വീക്ഷണമാണത്. പ്രയോഗിക്കുന്ന കാര്യത്തിൽ പാളിച്ചകൾ പറ്റാം. പക്ഷേ അതിനേക്കാൾ മികച്ച ഒരു തത്വശാസ്ത്രം എന്റെ അറിവിൽ ഇതുവരെ ഉണ്ടായിട്ടില്ല. ജീവിച്ചിരിക്കുന്നവർ മരിച്ചുപോയെന്ന് പ്രചരിപ്പിക്കുന്നവാൻ പോലും മടിക്കാത്തവർ പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിക്കാനും മടികാണിക്കില്ലല്ലോ. നിങ്ങൾക്ക് തോന്നിയത് പ്രചരിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്. പക്ഷേ അത് എന്റെ ചെലവിൽ വേണ്ട.

Related Articles

Latest Articles