India

‘മമതാ സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിക്കും’; അമിത് ഷായുടെ സന്ദർശനത്തിന് പിന്നാലെ ജെ.പി നദ്ദയും പശ്ചിമ ബംഗാളിലേക്ക്

 

കൊൽക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പശ്ചിമബംഗാളിലേക്ക്. നദ്ദയുടെ ബംഗാള്‍ സന്ദര്‍ശനം അടുത്തയാഴ്ചയോടെ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. സംസ്ഥാനത്തെത്തുന്ന പാര്‍ട്ടി അധ്യക്ഷന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഈ മാസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പശ്ചിമ ബംഗാളില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തിയിരുന്നു. ബംഗാള്‍ പിടിച്ചെടുക്കാന്‍ ബിജെപി മുതിര്‍ന്ന നേതാക്കളെ മുന്‍നിര്‍ത്തിയാണ് ഇപ്പോഴേ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

മമതാ സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രചോദനമായാണ് ദേശീയ നേതാക്കളുടെ ബംഗാള്‍ സന്ദര്‍ശനമെന്ന് സൗമിത്ര ഖാന്‍ പറഞ്ഞു. കൂടാതെ കേന്ദ്രനേതൃത്വം ബംഗാള്‍ സന്ദര്‍ശിക്കുമ്പോള്‍ സംസ്ഥാന ഘടകത്തിലെ പ്രവര്‍ത്തകര്‍ക്ക് വലിയ ആത്മവീര്യം ലഭിക്കും. ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ക്ക് പ്രചോദനമായത്. അതിനുശേഷം അവര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പശ്ചിമ ബംഗാളിലെ ജനങ്ങളും മമത ബാനര്‍ജിയെ നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും നദ്ദയുടെ സന്ദര്‍ശനത്തിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ പ്രചോദനം ലഭിക്കുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സൗമിത്ര ഖാന്‍ പറഞ്ഞു.

‘’വരാനിരിക്കുന്ന 2024 ലെ പൊതുതെരഞ്ഞെടുപ്പിനായി നദ്ദ പാര്‍ട്ടി പ്രവര്‍ത്തകരുമായി സുപ്രധാന കൂടിക്കാഴ്ചകള്‍ നടത്തും. ജൂണ്‍ 7, 8 തീയതികളിലാകും സന്ദര്‍ശനം. 2019ലും 2021ലും പാര്‍ട്ടി പരാജയപ്പെട്ട 100 ബൂത്തുകളിലെങ്കിലും പാര്‍ട്ടിയുടെ ഓരോ എംപിയും പ്രവര്‍ത്തിക്കും. അടുത്തിടെ അര്‍ജുന്‍ സിംഗ് ഉള്‍പ്പെടെ നിരവധി ബിജെപി നേതാക്കള്‍ പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ കുറിച്ചുള്ള ചോദ്യത്തിന്, നേതാക്കളുടെ ഇത്തരം നീക്കങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കുന്നില്ല”- ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സൗമിത്ര ഖാന്‍ പറഞ്ഞു. അതേസമയം 2019ലെ തെരഞ്ഞെടുപ്പില്‍ 42 സീറ്റുകളില്‍ ബിജെപിക്ക് 19 സീറ്റുകളാണ് പശ്ചിമ ബംഗാളില്‍ ലഭിച്ചത്. 22 സീറ്റുകള്‍ നേടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചത്.

Anandhu Ajitha

Recent Posts

വട്ടിയൂർക്കാവിൽ നടക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം ! R SREELEKHA

വി കെ പ്രശാന്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ! തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്‌തത്‌ ബിജെപി ! തുറന്ന പോരാട്ടത്തിന്…

36 minutes ago

കർണാടകയിൽ 83.61% പേർക്കും ഇവിഎമ്മിൽ വിശ്വാസമെന്ന് സർവേഫലം ! രാഹുലിന്റെ വോട്ട് ചോരിയെ തള്ളി ജനങ്ങൾ ; കോൺഗ്രസിന്റെ മുഖത്തേറ്റ അടിയെന്ന് ബിജെപി

ബെംഗളൂരു : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വിശ്വാസയോഗ്യമെന്ന് കർണാടകയിലെ സർവ്വേ റിപ്പോർട്ട്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം 'നോളജ്, ആറ്റിറ്റ്യൂഡ്…

36 minutes ago

ഇറാനിൽ ചോരപ്പുഴയൊഴുകും!!പ്രതിഷേധക്കാരെ കൊന്നാൽ സൈനിക ഇടപെടൽ ഉണ്ടാകുമെന്ന് ട്രമ്പിന്റെ മുന്നറിയിപ്പ്

വാഷിംഗ്ടൺ/ടെഹ്റാൻ : ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഖമേനി ഭരണകൂടംശ്രമിച്ചാൽ അമേരിക്ക സൈനികമായി ഇടപെടുമെന്ന്…

42 minutes ago

പകൽ സമയത്ത് ഇടിമിന്നലേറ്റ് ലോകപ്രശസ്തനായ ഒരാൾ മരിക്കും; മൂന്നാം ലോകമഹായുദ്ധം !! 2026ൽ വരാനിരിക്കുന്നത് വൻ ദുരന്തങ്ങൾ, ഭീതി പടർത്തി ബാബ വംഗയുടെ പ്രവചനങ്ങൾ

ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…

48 minutes ago

പോറ്റിയും കോൺഗ്രസ് നേതാക്കളും സോണിയാ ഗാന്ധിയെ കണ്ടത് എന്തിന്? ശബരിമല സ്വർണ്ണക്കൊള്ളയിൽ ലാഭം കൊയ്തത് ഇന്‍ഡി മുന്നണി ഒറ്റയ്ക്ക് എന്ന് പാരഡി പാടേണ്ട അവസ്ഥ! തുറന്നടിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ പ്രധാനപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം അടൂര്‍ പ്രകാശും ആന്റോ ആന്റണിയും സോണിയ ഗാന്ധിയെ കണ്ടതിന്റെ വിശദാംശങ്ങള്‍…

54 minutes ago

വന്ദേ ഭാരതിന്റെ വേഗത തെളിയിച്ച് അശ്വനി വൈഷ്ണവ് ! വീഡിയോ വൈറൽ I ASHWINI VAISHNAV

ചൈനയിൽ ട്രെയിനിന്റെ ഏറ്റവും കൂടിയ വേഗത 450 കിലോമീറ്റർ ! ഇന്ത്യൻ ബുള്ളറ്റ് ട്രെയിനുകൾ ഈ വർഷം ഓടിത്തുടങ്ങും !…

1 hour ago