ജൂലിയൻ അൽവാരസ് ഗോൾ നേടുന്നു
മാഞ്ചെസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്നലെ നടന്ന രണ്ടാംപാദ സെമിയിൽ സ്പാനിഷ് വമ്പന്മാരായ തകർപ്പൻ ജയം നേടിയതോടൊപ്പം പുതിയ റെക്കോഡുമായി മാഞ്ചെസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റൈന്‍ യുവതാരം ജൂലിയന്‍ അല്‍വാരസ്. സെമിഫൈനലില്‍ റയലിനെതിരെ ഗോള്‍ നേടിയതിന് പിന്നാലെയാണ് യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അര്‍ജന്റീനക്കാരനെന്ന നേട്ടമാണ് അല്‍വാരസ് സ്വന്തം പേരിലാക്കിയത്.
റയല്‍ മഡ്രിഡിനെതിരേ ഇഞ്ചുറി ടൈമിലാണ് പകരക്കാരനായി ഗ്രൗണ്ടിലിറങ്ങിയ അല്‍വാരസ് ഗോൾ നേടിയത്. ഇതോടെ യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അര്‍ജന്റീനക്കാരനെന്ന മെസ്സിയുടെ റെക്കോര്‍ഡ് അല്‍വാരസ് മറികടന്നത്. 2010-11 സീസണിലെ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ റയല്‍ മഡ്രിഡിനെതിരേ വലകുലുക്കുമ്പോൾ 23 വയസ്സും 10 മാസവും 3 ദിവസവുമായിരുന്നു മെസ്സിയുടെ പ്രായം. ഇന്നലെ വല കുലുക്കുമ്പോൾ 23 വയസ്സും 3 മാസവും 17 ദിവസവുമാണ് അല്‍വാരസിന്റെ പ്രായം.
ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് സിറ്റി ഇന്നലെ റയലിനെ തോൽപ്പിച്ചത്. സിറ്റിക്കായി ബെര്‍ണാഡോ സില്‍വ രണ്ട് തവണ വല കുലുക്കിയപ്പോൾ അല്‍വാരസിനു പുറമെ മാനുവല്‍ അകാന്‍ജിയും വല കുലുക്കി. ജൂണ്‍ 10-ന് രാത്രി 12.30-ന് നടക്കുന്ന ഫൈനലിൽ ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാനാണ് സിറ്റിയുടെ എതിരാളികള്‍.
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…