International

യൂട്യൂബില്‍ വൈറലാകാൻ പറത്തിക്കൊണ്ടിരുന്ന വിമാനത്തിൽ നിന്ന് എടുത്ത് ചാടി വിമാനത്തെ ഇടിച്ചിറക്കി; അമേരിക്കയിൽ യൂട്യൂബർക്ക് 20 വർഷം തടവ്

അമേരിക്കയിൽ യൂട്യൂബില്‍ കാഴ്ചക്കാരെ കൂട്ടാന്‍ അതിബുദ്ധി കാണിച്ച 29 കാരനായ ട്രെവല്‍ ഡാനിയേല്‍ ജേക്കബ് എന്ന യൂട്യൂബര്‍ക്ക് തടവ് ശിക്ഷ ലഭിച്ചു. കാഴ്ചക്കാരെ ലഭിക്കാനായി ഇയാൾ ഒരു ചെറുവിമാനം പറത്തി ആകാശത്തുവെച്ച് വിമാനത്തിന്റെ വാതില്‍ തുറന്ന് താഴേക്ക് ചാടുകയും ചെയ്തു.പാരച്യൂട്ടിന്റെ സഹായത്തോടെ താഴേക്ക് സുരക്ഷിതമായി താഴെയിറങ്ങിയ ഇയാൾ ഇയാള്‍ വിമാനം നിയന്ത്രണം വിട്ടു പറന്നു വീഴുന്നത് ക്യാമറയില്‍ ചിത്രീകരിച്ചു. വിമാനത്തിന്റെ ചിറകിലും ഒരു ക്യാമറയുണ്ടായിരുന്നു. വിമാനം ആളില്ലാത്ത ഉണങ്ങിയ കുറ്റിക്കാടുകളുള്ള ഒരിടത്ത് തകര്‍ന്നുവീണു. തകർന്ന വിമാനത്തില്‍ നിന്നും ക്യാമറ കണ്ടെത്തി ‘ഞാന്‍ എന്റെ വിമാനം തകര്‍ത്തു’ എന്ന തലക്കെട്ടോടെ ജേക്കബ് വീഡിയോ യൂട്യൂബില്‍ അപ് ലോഡ് ചെയ്തു. എന്നാൽ ഈ വീഡിയോ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ ശ്രദ്ധയില്‍പ്പെടുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

വീഡിയോ വൈറലായെങ്കിലും തന്റെയും താഴെയുള്ള സാധാരണ ജനങ്ങളുടെയും ജീവന് ഭീഷണി സൃഷ്ടിച്ച വിവേകരഹിതമായ പ്രവൃത്തിയാണിതെന്ന് കാണിച്ചാണ് ഇയാൾക്ക് തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. അന്വേഷണത്തിൽ താന്‍ മനപ്പൂര്‍വം വിമാനം തകര്‍ക്കുകയായിരുന്നുവെന്ന് ജേക്കബ് സമ്മതിക്കുകയും ചെയ്തു. തെളിവ് നശിപ്പിക്കാനായി വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നശിപ്പിക്കുകയും ചെയ്തുവെന്നും ഇയാള്‍ സമ്മതിച്ചു.

B4 Admin

Recent Posts

അമൃതകീര്‍ത്തി പുരസ്‌കാര നിറവില്‍ പി എസ് ശ്രീധരന്‍ പിള്ള. സമര്‍പ്പണം സെപ്റ്റംബര്‍ 26ന്

കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…

10 hours ago

മാളികയിലെ വിദേശമദ്യ വേട്ട. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ പൂട്ടാന്‍ എക്സൈസിന്റെ കയ്യിലെ ആയുധങ്ങള്‍ എന്തൊക്കെ ?

വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…

10 hours ago

എതിരാളികളുടെ നുണ പ്രചാരങ്ങള്‍ നിഷ്പ്രഭം. ടെന്നീസ് കോര്‍ട്ടില്‍ നിന്ന് ദില്ലി സര്‍വകലാശാലയുടെ അമരത്തേക്ക്. ആരാണ് യഷ് ദബാസ്?

ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…

11 hours ago

നവഭാരതത്തിന്റെ കായിക കുതിപ്പിന് നഗോയയിൽ ഉജ്ജ്വല തുടക്കം; പുതിയ മെഡൽ ചരിത്രം കുറിക്കാൻ ഏഷ്യൻ ഗെയിംസ് വേദിയിൽ അണിനിരന്ന് ഇന്ത്യൻ സംഘം

ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…

12 hours ago

റിയാദ് വിമാനത്താവളത്തിന് സമീപം പുകച്ചുരുളുകള്‍. ഹൂതി ആക്രമണമെന്ന് സംശയം. ജാഗ്രതാ നിര്‍ദേശവും വിമാന സര്‍വീസുകളില്‍ തടസ്സവും

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…

12 hours ago

ഗുജറാത്തിന്റെ മോധേര സൂര്യക്ഷേത്രത്തിന് ആയിരമാണ്ട്. ശില്‍പ്പകലാ വിസ്മയത്തിന് ആദരം. സൂര്യക്ഷേത്രത്തിന്റെ പേരില്‍ 100 രൂപ നാണയവുമായി കേന്ദ്രസര്‍ക്കാര്‍

ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…

12 hours ago