ksrtc
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ജൂണ്‍ മാസത്തെ ശമ്പളവും വൈകും. സര്‍ക്കാര്‍ സഹായം നല്‍കുന്ന കാര്യത്തില്‍ ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ തീരുമാനമുണ്ടാകൂ എന്നാണ് മാനേജ്‌മെന്റ് അറിയിക്കുന്നത്. അഞ്ചാം തീയതി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന ഉത്തരവ് ഓഗസ്റ്റ് മുതലാണ് ബാധകമാകുകയെന്ന് മാനേജ്‌മെന്റ് പറഞ്ഞു .
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഭരണാനുകൂല സംഘടനയായ കെഎസ്ആര്‍ടിഇഎ വ്യക്തമാക്കി. ശമ്പളത്തിനായി എല്ലാ മാസവും സമരം നടത്താന്‍ സാധിക്കില്ല. ഈ മാസം 11ന് ഹൈക്കോടതി കേസ് പരിഗണിക്കും വരെ കാത്തിരിക്കണമെന്ന നിലപാടിലാണ് ബിഎംഎസ്.
അതേസമയം ശമ്പള പ്രതിസന്ധി തുടരുന്നതിനിടെ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുന്നതിനായി 11 ജില്ലാ ഓഫീസുകളുടെ പ്രവര്‍ത്തനം ജൂലൈ 18 മുതല്‍ തുടങ്ങും. ജൂണ്‍ 1 മുതല്‍ തന്നെ വയനാട്, പാലക്കാട്, കാസര്‍ഗോഡ്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. നേരത്തേ 98 ഡിപ്പോ/ വര്‍ക്ക് ഷോപ്പുകളിലായിരുന്നു ഓഫീസ് സംവിധാനം പ്രവര്‍ത്തിച്ചിരുന്നത്. സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി ചെലവ് കുറയ്ക്കാനും ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ജില്ലാ ഓഫീസുകള്‍ തുടങ്ങാന്‍ തീരുമാനമായത്.
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…