JURASIK-WORLD
ലോകസിനിമാപ്രേമികള്‍ ആവേശത്തോടെ സ്വീകരിച്ച ജുറാസിക് വേള്‍ഡ് സീരിസിലെ അവസാന ചിത്രമായ ജുറാസിക് വേള്‍ഡ് ഡൊമിനിയന്റെ അഡ്വാന്‍സ് ബുക്കിംഗ് സെലക്ടഡ് സിറ്റികളില്‍ തുടങ്ങി.
ത്രീ ഡി, ഐമാക്സ് ത്രീ ഡി , ഫോര്‍ ഡി എക്സ് & ടു ഡി എന്നീ ഫോര്‍മാറ്റില്‍ ജൂണ്‍ 10നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാക്ഷകളിലാണ് പുറത്തിറങ്ങുക.
കഴിഞ്ഞ രണ്ട് സിനിമകളുടെ ഇരട്ടി വലിപ്പത്തിലുള്ള കാന്‍വാസില്‍ ആണ് അവസാന ഭാഗം ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറില്‍ നിന്നും ചിത്രം പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്ന് തന്നെയാകും സമ്മാനിക്കുകയെന്നത് വ്യക്തമായിരുന്നു.
ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ലോറ ഡേണ്‍, സാം നീല്‍, ജെഫ് ഗോള്‍ഡ്ബ്ലം, ഡാനിയെല്ല, ഇസബെല്ല സെര്‍മന്‍, ജസ്റ്റിസ് സ്മിത്ത്, ഒമര്‍ സൈ, ബി.ഡി. വോങ് തുടങ്ങിയവര്‍ തന്നെയാണ് ഈ ചിത്രത്തിലും അണിനിരക്കുന്നത്. ജുറാസിക് വേള്‍ഡ് ഒരുക്കിയ കോളിന്‍ ട്രെവറോ ആണ് ഡൊമിനിയന്‍ സംവിധാനം ചെയ്യുന്നത്. 2018ല്‍ റിലീസ് ചെയ്ത ജുറാസിക് വേള്‍ഡ് ഫാളെന്‍ കിങ്ഡം എന്ന സിനിമയുടെ തുടര്‍ച്ചയായാണ് ഈ ചിത്രം വരുന്നത്.
കൃത്രിമമായി നിര്‍മിച്ച ദിനോസേഴ്സ് മനുഷ്യവാസമുള്ള സ്ഥലത്തേക്ക് രക്ഷപ്പെടുന്നിടത്തായിരുന്നു ഫാളെന്‍ കിങ്ഡം അവസാനിക്കുന്നത്. പിന്നീട് എന്ത് സംഭവിക്കും എന്നതാണ് ഡൊമിനിയന്‍ പറയുന്നത്.
യു ഡി എഫ് അധികാരത്തിൽ വന്നാൽ മാറാട് മോഡൽ കലാപം. മുസ്ലിം ലീഗിന് ദുരുദ്ദേശ്യം! സാമൂഹിക നീതി നടപ്പിലാക്കിയോ ?…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മെ തേടിയെത്തുന്ന വിരുന്നുകാർ എപ്പോഴും കൗതുകമുണർത്തുന്നവരാണ്. അത്തരത്തിൽ സൗരയൂഥത്തിന് പുറത്തുനിന്ന് എത്തിയ '3I/ATLAS' എന്ന ഇന്റർസ്റ്റെല്ലാർ…
മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീർണ്ണതകളും അത്ഭുതങ്ങളും പലപ്പോഴും ആധുനിക വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും ഒരുപോലെ അമ്പരപ്പിച്ച അത്യപൂർവ്വമായ…
ജമ്മു കാശ്മീർ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ജെ.കെ 11 ടീമിന് വേണ്ടി കളിച്ച ഫുർഖാൻ ഭട്ട് എന്ന താരം…
ഭൂമിയുടെ ഉത്ഭവത്തെയും ജീവന്റെ രഹസ്യങ്ങളെയും കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങളിൽ നാസയുടെ ഒസിരിസ്-റെക്സ് ദൗത്യം ഒരു വിപ്ലവകരമായ അദ്ധ്യായമാണ് കുറിച്ചിരിക്കുന്നത്. കോടിക്കണക്കിന്…
സ്വയം വിശ്വാസക്കുറവ് എന്നാൽ സ്വന്തം കഴിവുകളിലോ തീരുമാനങ്ങളിലോ ഉള്ള സംശയമാണ്, ഇത് ആത്മവിശ്വാസമില്ലായ്മ, സ്വയം താഴ്ത്തിക്കെട്ടൽ , മറ്റുള്ളവരെ സംശയത്തോടെ…