TECH

കുറവ് വിലയ്ക്ക് മാത്രം, ഫീച്ചറുകൾക്കല്ല;തകർപ്പൻ സ്മാര്‍ട്ട് വാച്ചും വയര്‍ലെസ് ഇയര്‍ഫോണുമായി പിട്രോണ്‍

വിലക്കുറവുള്ള എന്നാല്‍ ഫീച്ചറുകള്‍ക്കു യാതൊരുകുറവില്ലാത്ത പുത്തൻ സ്മാര്‍ട്ട് വാച്ചും, വയര്‍ലെസ് ഇയര്‍ഫോണും വിപണിയിലെത്തിച്ച് ഇന്ത്യന്‍ ഇലക്ട്രോണിക് ഉപകരണ നിര്‍മാണ കമ്പനിയായ പിട്രോണ്‍. റിഫ്‌ളെക്ട് എയ്‌സ് എന്ന1.85-ഇഞ്ച് വലിപ്പമുള്ള എച്ഡി ഡിസ്‌പ്ലെയുള്ള കലക്കൻ സ്മാർട്ട് വാച്ചാണ് കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. ബ്ലൂടൂത് കോളിങ് സാധ്യമാക്കുന്ന ഈ വാച്ച് ഓൺലൈൻ വ്യാപാര സൈറ്റായ ആമസോണില്‍ ഇപ്പോൾ 1299 രൂപയ്ക്കു വാങ്ങാം. ഐപി68 വാട്ടര്‍ റെസിസ്റ്റന്‍സ് സ്ലീപ് ട്രാക്കിങ്ങും 120 സ്‌പോര്‍ട്‌സ് മോഡുകളും വാച്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവിധ തരം എക്‌സര്‍സൈസുകളും മറ്റും ചെയ്യുന്ന ഫിറ്റ്‌നസ് പ്രേമികള്‍ക്കും വാച്ചിലെ ചില ഫീച്ചറുകള്‍ ഉപകരിക്കും. വാച്ചും ഫോണുമായി ബ്ലൂടൂത് വഴി കണക്ടു ചെയ്തിരിക്കുന്നതിനാല്‍ വാച്ചില്‍ നിന്ന് നേരിട്ടു കോള്‍ ചെയ്യാം. ബില്‍റ്റ്-ഇന്‍ ഗെയിമുകളും ഉണ്ട്. മൂന്നു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 7 ദിവസം വരെ ബാറ്ററി ലഭിക്കാം. ഐപിഎക്‌സ്5 വാട്ടര്‍ റെസിസ്റ്റന്‍സ് ആണ് ഉള്ളത്. വോയിസ് അസിസ്റ്റന്റ് ഉള്ളതിനാല്‍ സദാ കണക്ടു ചെയ്തുമിരിക്കാം

സെന്‍ബഡ്‌സ് ഇവോ ട്രൂ വയര്‍ലെസ് ഇയര്‍ബഡ്‌സ് ആണ് കമ്പനി വിപണിയിലെത്തിച്ച മറ്റൊരു ഉല്‍പ്പന്നം. .ഇതിന് മികച്ച ബാറ്ററി ലൈഫുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. ഓഫറുകൾ കൂടി കണക്കാക്കുമ്പോൾ വെറും 899 രൂപയ്ക്കു ഈ ഇയര്‍ബഡ്‌സ് വാങ്ങാന്‍ സാധിക്കും. നോയിസ് റിഡക്ഷന്‍ ഉള്ളതിനാല്‍ ചുറ്റുമുള്ള അപശബ്ദങ്ങൾ കോളുകളെയും മറ്റും ബാധിക്കുന്നത് കുറയ്ക്കാന്‍ ഒരു പരിധി വരെ സാധിക്കും. മൂവി മോഡും മ്യൂസിക് മോഡും ഉൾകൊള്ളിച്ചിട്ടുണ്ട്. ബഡ്‌സിന് 32 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇലട്രോപ്ലെയ്റ്റ് ചെയ്ത ടൈപ്-സി ഫാസ്റ്റ്ചാര്‍ജിങ് കെയ്‌സും ഉള്ളതിനാല്‍ ചാര്‍ജിങ് ഒരു പ്രശ്‌നമായേക്കില്ല. ടച് ഉപയോഗിച്ച് അതീവ കൃത്യതയോടെ ഇയര്‍ബഡ്‌സ് നിയന്ത്രിക്കാനും സാധിക്കും.

Anandhu Ajitha

Recent Posts

മുത്തലാഖിന് ഇരയായ യുവതി ഹിന്ദുമതത്തിലേക്ക് !മഥുരയിൽ റുബീനയും പ്രമോദും ഒന്നായി

മുത്തലാഖിന് ഇരയായ യുവതി ഹിന്ദു മതം സ്വീകരിച്ചു. മഥുര വൃന്ദാവനവാസിയായ റുബീനയാണ് ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് സനാതനധർമ്മം സ്വീകരിച്ചത്…

18 mins ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം…

1 hour ago

മേയറുടെ ഡിഗ്രി പരീക്ഷയിലെ മാർക്ക് ഇതാ…കണക്ക് – പൂജ്യം, മലയാളം – 7 ബാക്കി കേൾക്കുക…

ഇംഗ്ലീഷ് അറിയാത്ത വിദ്യാഭ്യാസമന്ത്രിക്ക് LLB എടുക്കാമെങ്കിൽ കണക്കിന് പൂജ്യം വാങ്ങിയ മേയർക്കും IPS എടുക്കാം ; അല്ല പിന്നെ !!

2 hours ago

സ്വാതി മാലിവാളിനോടുണ്ടായ പെരുമാറ്റം അങ്ങേയറ്റം ലജ്ജാകരം!കെജ്‌രിവാളിന്റെ മൗനം അതിശയിപ്പിക്കുന്നു; വിമർശനവുമായി കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ

ദില്ലി : രാജ്യസഭാ എംപി സ്വാതി മാലിവാളിനെ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച്…

2 hours ago

സിപിഎം നേതാക്കൾ പോലുമറിയാതെ സമരം പിൻവലിച്ചതിനെ കാരണമെന്ത് ? SOLAR CORRUPTION

ആർ എസ്സ് എസ്സിനെ അനുകരിച്ച് സിപിഎം നടത്തിയ സമരം ! പക്ഷെ ആർ എസ്സ് എസ്സ് അല്ല സിപിഎം! സമരം…

2 hours ago

“വരി തെറ്റിക്കുന്ന വാക്കുകൾ” ! മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ ‘വരി തെറ്റിക്കുന്ന വാക്കുകൾ’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സാഹിത്യനിരൂപകനും…

2 hours ago