Just months after cesarean; The auto driver who brutally assaulted a 20-year-old woman has been arrested
മുംബൈ: സിസേറിയന്‍ കഴിഞ്ഞ് ഏതാനും മാസങ്ങൾ പിന്നിട്ട 20 കാരിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ, യുവതി ക്രൂര പീഡനത്തിന് ഇരയായതായി കണ്ടെത്തി. ആശുപത്രി അധികൃതരുടെ പ്രതികരണത്തില്‍ പ്രതി കുടുങ്ങി. ഇന്ദ്രജീത്ത് സിംഗ് എന്ന 24കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ ആരെ കോളനി പ്രദേശവാസിയായ 20 കാരിയെ അമിതമായ രക്തസ്രാവത്തിന് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സിസേറിയന്‍ ശസ്ത്രക്രിയ ചെയ്ത യുവതിയുടെ ശരീരത്തിലും സ്വകാര്യ ഭാഗങ്ങളിലും ഗുരുതര പരിക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിവരം അന്വേഷിച്ചപ്പോഴാണ് ഓട്ടോ ഡ്രൈവര്‍ നടത്തിയ ഗുരുതര പീഡനം പുറത്ത് വരുന്നത്. ബന്ധുവിനെ സന്ദര്‍ശിക്കാനായി പോയി തിരികെ വരുമ്പോള്‍ സിബിഡി ബേലാപൂരില്‍ നിന്ന് നവിമുംബൈയിലേക്ക് യുവതി ഓട്ടോ റിക്ഷ വിളിച്ചിരുന്നു. ഓട്ടോ ഡ്രൈവര്‍ ശരിയായ പാതയില്‍ നിന്ന് മാറിയപ്പോള്‍ യുവതി വിവരം ചോദിക്കുകയും ബഹളം വയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഓട്ടോയിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ച് പ്രതി യുവതിയെ ക്രൂരമായി ആക്രമിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. ഭയന്നുപോയ യുവതി വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. എന്നാല്‍ രക്തസ്രാവം ഗുരുതരമായതോടെ ചികിത്സ തേടേണ്ടി വന്നതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്. ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
20കാരിയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവില്‍ പോയ ഓട്ടോ ഡ്രൈവറെ ഉത്തർപ്രദേശിൽ നിന്നാണ് പിടികൂടിയത്. പ്രതി ഇന്ദ്രജീത്ത് സിംഗിനെ മുംബൈയിലെത്തിച്ചു. സുഹൃത്തിന്‍റെ വാഹനമാണ് ആക്രമണ സമയത്ത് ഇന്ദ്രജീത്ത് സിംഗ് ഉപയോഗിച്ചിരുന്നത്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…