പത്മജ വേണുഗോപാൽ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ നിന്ന് മത്സരിക്കുന്ന കെ മുരളീധരനെ കോൺഗ്രസുകാർ തന്നെ തോൽപ്പിച്ചേക്കാമെന്നും അവരെ വീണ്ടും വിശ്വസിച്ചത് താൻ ചെയ്യ്ത രാഷ്ട്രീയ മണ്ടത്തരമാണെന്നും തൃശൂർ എൻ ഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ അഭിമുഖത്തിൽ വ്യക്തമാക്കി.കെ മുരളീധരനെതിരെ പ്രചാരണത്തിന് ബിജെപി തന്നെ നിയോഗിക്കിലെന്നും പത്മജ പറഞ്ഞു.
മുരളിയേട്ടന് വെറെ നിലനിൽപ്പില്ല. അദ്ദേഹം എവിടെ പോകും. അല്ലെങ്കിൽ രാഷ്ട്രീയം അവസാനിപ്പിച്ച് വീട്ടിലിരിക്കണം. അതുകൊണ്ട് മാത്രമാണ് അദ്ദേഹം മത്സരിക്കുന്നത്. ഇതിൽ കോൺഗ്രസുകാർ അദ്ദേഹത്തെ കാല് വാരുമെന്നാണ് തന്റെ സംശയമെന്നും, കോൺഗ്രസ് പാർട്ടി ആയതുകൊണ്ടാണ് തനിക്ക് ഈ സംശമെന്നുെം ,അദ്ദേഹത്തെ അവർ എന്ത് ചെയ്യുമെന്ന് ഒരു സഹോദരി എന്ന നിലയിൽ തനിക്ക് ആശങ്കയുണ്ടെന്നും” പത്മജ പറഞ്ഞു.
ഒരു കോക്കസിന്റെ കയ്യിലാണ് പാർട്ടി. ആ കോക്കസ് തീരുമാനിക്കുന്ന കാര്യങ്ങൾ മാത്രമേ അവിടെ നടക്കുകയുള്ളൂ. സ്ഥാനാർത്ഥിനിർണയത്തിലും അതൊക്കെതന്നെയാണ് നടന്നതും.ഞാൻ സ്ഥാനാർത്ഥിയായിരിക്കുമ്പോൾ അക്കാര്യങ്ങളെപറ്റി ഒന്നും പറയില്ല. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ എന്താണ് ഇവിടെ നടന്നതെന്ന് താൻ പറയുമെന്നും പത്മജ പ്രതികരിച്ചു.
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…