K Muraleedharan rejects opposition leader VD Satheesan on Shashi Tharoor issue
ശശി തരൂർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തള്ളി കെ മുരളീധരൻ. ശശി തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവർത്തനവും വിഭാഗീയ പ്രവർത്തനമല്ല. തരൂരിന്റെ സന്ദർശനങ്ങളെ വിഭാഗീയതയായി കാണേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു. അദ്ദേഹത്തിന്റെ എല്ലാ പൊതുപരിപാടികളും അതാത് ഡിസിസികളെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാർ തമ്മിൽ കാണുമ്പോൾ കാലാവസ്ഥാ വ്യതിയാനമല്ല ചർച്ച ചെയ്യുന്നത്. തരൂരിന് കേരളാ രാഷ്ട്രീയത്തിൽ നല്ല പ്രസക്തിയുണ്ട്. ഗ്രൂപ്പുണ്ടാക്കൽ അല്ല തരൂരിന്റെ ലക്ഷ്യം.
തരൂരിനെ എതിർത്തവർക്ക് ആയുധം കൊടുക്കരുതെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
ആരെയും വില കുറച്ച് കാണരുത്. അങ്ങനെ കണ്ടാൽ ഇന്നലെ സൗദിയോട് തോറ്റ മെസിയുടെ അവസ്ഥയാകും. ഇന്നലെ സൗദിയെ കുറച്ചു കണ്ട മെസിക്ക് തലയിൽ മുണ്ടിട്ട് പോകേണ്ടി വന്നു. സതീശൻ പറഞ്ഞത് മൊത്തത്തിലുള്ള ബലൂണുകളെ കുറിച്ചാണ്. അത്തരം ബലൂൺ ചർച്ച ഇപ്പോൾ ആവശ്യമില്ലെന്നും മുരളീധരൻ പറഞ്ഞു
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…