Kerala

എം എം മണി കേരളത്തിലെ ലാലു; മണിയും ലംബോദരനും കോടികളുടെ അഴിമതി നടത്തി; മുഖ്യമന്ത്രി മൻമോഹൻ സിംഗിന് പഠിക്കുകയാണെന്ന് കെ സുരേന്ദ്രൻ

തൃശൂര്‍: കെ എസ് ഇ ബി വിവാദത്തിൽ മുഖ്യമന്ത്രിയെയും മുൻമന്ത്രി എം എം മണിയെയും രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെഎസ്ഇബിയിലെ ശതകോടികളുടെ അഴിമതി കണക്ക് പുറത്തുവന്നിട്ടും മുഖ്യമന്ത്രിയോ പാര്‍ട്ടിക്കാരോ ഇതുവരെ മിണ്ടിയിട്ടില്ല. മുഖ്യമന്ത്രി മന്‍മോഹന്‍ സിങ്ങിന് പഠിക്കുകയാണെന്നാണ് സംശയം. കേരളവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. നേരത്തെ മന്‍മോഹന്‍ സിങ്ങും ഇതേകാര്യമാണ് ചെയ്തതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

വൈദ്യുതി മന്ത്രിയായിരിക്കെ മുന്‍ മന്ത്രി എംഎം മണിയും ലംബോധരനും ശതകോടികളുടെ അഴിമതി നടത്തി. പല സ്ഥലത്തുമുള്ള കെ എസ്ഇബിയുടെ ഭൂമികള്‍ റിസോര്‍ട്ട് മാഫിയകള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫികള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും പതിച്ചു നല്‍കി. എംഎം മണിയെ പോലെ തട്ടിപ്പുകാരനായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തില്‍ ഇല്ല. ലാലു പ്രസാദ് യാദവ് ബിഹാറില്‍ ചെയ്യുന്ന കാര്യങ്ങളാണ് എംഎം മണി കേരളത്തില്‍ ചെയ്യുന്നത്. പാവങ്ങളുടെ ആളാണ്, സാധാരണക്കാരനാണ്, പശുവിനെ കറന്ന് ജീവിക്കുന്നുവെന്നൊക്കെ പറഞ്ഞ് ആയിരക്കണക്കിന് കോടികളാണ് തട്ടിപ്പാക്കിയത്. ലാലുവിന്റെ കേരള പതിപ്പാണ് എംഎം മണി എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ആലപ്പുഴയിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തിനും കണ്ണൂരിലെ ബോംബാക്രമണ കേസിനും പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണ്. കേരളത്തില്‍ കൊട്ടേഷന്‍ സംഘങ്ങളും ലഹരിമാഫിയയും അഴിഞ്ഞാടുന്നത് തടയുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു.

ബിജെപി അധികാരത്തിലെത്തിയില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളം പോലെ ആയി മാറുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞപ്പോള്‍ അതിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ക്രമസമാധാന നിലയുടെ കാര്യത്തില്‍ കേരളം ഉത്തര്‍പ്രദേശിനേക്കാള്‍ എത്രയോ താഴെയാണെന്നും അദ്ദേഹം പറഞ്ഞു.

B4 Admin

Recent Posts

എട്ടുവർഷം പഴക്കമുള്ള ബിജെപി ഐടി സെൽ മാനനഷ്ടക്കേസ്: ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ദില്ലി കോടതി

ബിജെപി ഐടി സെല്ലിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി 2018-ൽ വീഡിയോ പ്രസിദ്ധീകരിച്ച യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ദില്ലിയിലെ…

2 hours ago

സഹകരണ മേഖലയിലെ അഴിമതിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി: കേരളത്തിലെ സ്ഥാപനങ്ങളിൽ രാഷ്ട്രീയ കൈയേറ്റമെന്ന് രാജീവ് ചന്ദ്രശേഖർ

കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതിയും ഭരണസംവിധാനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളും ചൂണ്ടിക്കാട്ടി എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. സഹകരണ മേഖലയിലെ അഴിമതിക്കെതിരെ…

2 hours ago

ചക്കുളത്തുകാവ് പൊങ്കാല, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന: നിരവധി സ്ഥാപനങ്ങൾക്ക് പിഴയും നോട്ടീസും

ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് തലവടി, എടത്വാ മേഖലകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. ഭക്ഷണശാലകൾ, ശീതളപാനീയ വിൽപ്പനശാലകൾ, ബേക്കറികൾ, ഹോട്ടലുകൾ,…

2 hours ago

അന്താരാഷ്ട്ര ഗീതാ സെമിനാർ 2027: ഡോ. എസ്. സോമനാഥ് ചെയർമാൻ, 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു

തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2027 ജനുവരി 2,3 തിയതികളിൽ തിരുവനന്തപുരത്ത് നടത്തുന്ന അന്താരാഷ്ട്ര ഗീതാ സെമിനാറിന്റെ സ്വാഗതസംഘ…

2 hours ago

ഏഷ്യയിലെ മൂന്നാമത്തെ വൻശക്തിയായി ഭാരതം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ടാം സ്ഥാനം – രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്ക് തിരിച്ചടി നൽകി ലോവി ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട്

ഓസ്ട്രേലിയൻ ആസ്ഥാനമായുള്ള പ്രമുഖ ചിന്താകേന്ദ്രമായ ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2026-ലെ ഏഷ്യ പവർ ഇൻഡക്സ് റിപ്പോർട്ടിൽ ഭാരതത്തിന് മൂന്നാം സ്ഥാനം. അമേരിക്കയും…

2 hours ago

പാക് ചാരസംഘങ്ങളുടെ നുഴഞ്ഞുകയറ്റം: പ്രതിരോധ സേനകളുടെ 50 വാട്സ്ആപ്പ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ, രണ്ട് ഡസനിലധികം ഉദ്യോഗസ്ഥർ അന്വേഷണപരിധിയിൽ

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ സംഘങ്ങൾ ഭാരതത്തിലെ പ്രതിരോധ, അർധസൈനിക, സിവിൽ ഡിഫൻസ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറിയെന്ന…

2 hours ago